GeneralLatest NewsNEWSTollywood

ആരാണ് എ.ആർ റഹ്മാൻ, ‘ഭാരതരത്‌ന എന്റെ അച്ഛന്റെ കാൽവിരലിലെ നഖത്തിന് തുല്യം’: വിവാദ പരാമർശവുമായി നന്ദമുരി ബാലകൃഷ്ണ

എആർ റഹ്മാനെ അറിയില്ല എന്നും ഭാരതരത്ന തന്റെ പിതാവിന്റെ കാൽവിരലിലെ നഖത്തിന് സമമാണെന്നുമാണ് നന്ദമുരി ബാലകൃഷ്ണ

ഹൈദരാബാദ് : വിവാദ പരമാര്‍ശങ്ങളിലൂടേയും പ്രവൃത്തികളിലൂടെയും ശ്രദ്ധ നേടാറുള്ള തെലുങ്ക് താരമാണ് നന്ദമുരി ബാലകൃഷ്ണ. ഇപ്പോഴിതാ വീണ്ടും വിവാദ പരാമർശത്തിലൂടെ രംഗത്തെത്തിയിരിക്കുകയാണ് നന്ദമുരി ബാലകൃഷ്ണ. ഓസ്‌കര്‍ ജേതാവ് എ.ആര്‍ റഹ്മാനെതിരെയും ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്‌നയെയും അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു നടന്റെ പുതിയ പരാമർശം. തനിക്ക് എആർ റഹ്മാനെ അറിയില്ല എന്നും ഭാരതരത്ന തന്റെ പിതാവിന്റെ കാൽവിരലിലെ നഖത്തിന് സമമാണെന്നുമാണ് നന്ദമുരി ബാലകൃഷ്ണ പറഞ്ഞത്. ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാലകൃഷ്ണയുടെ വിവാദ പരാമര്‍ശം.

‘ഈ പുരസ്‌കാരങ്ങള്‍ എന്നു പറഞ്ഞാല്‍ എന്താണ്? തെലുങ്ക് സിനിമയ്ക്ക് എന്റെ കുടുംബം നല്‍കിയ സംഭാവനയ്ക്ക് തുല്യമല്ല ഒന്നും. എ.ആര്‍ റഹ്മാന്‍ എന്ന് വിളിക്കുന്ന ഒരാള്‍ ഓസ്‌കാര്‍ പുരസ്‌കാരം നേടിയതായി ഞാന്‍ കേട്ടു. ആരാണയാള്‍? ഞാന്‍ ഇതുവരെ കേട്ടിട്ടില്ല. ഭാരതരത്‌ന പുരസ്‌കാരമൊക്കെ എന്റെ അച്ഛന്‍ എന്‍.ടി.ആറിന്റെ കാല്‍വിരലിലെ നഖത്തിന് തുല്യമാണ്. – ബാലകൃഷ്ണ പറഞ്ഞു.

കൂടാതെ ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണിനെയും തന്നെയും താരതമ്യം ചെയ്ത് ബാലകൃഷ്ണ സംസാരിച്ചു. കാലങ്ങളായി ഷൂട്ടിംഗ് വലിച്ചു നീട്ടുന്ന ജെയിംസ് കാമറൂണില്‍ നിന്ന് വ്യത്യസ്തമായി സിനിമയുടെ ഷൂട്ടിംഗ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ഹിറ്റ് ചിത്രങ്ങള്‍ നേടാനും നിര്‍മ്മിക്കാനാകുമെന്നും ഞാന്‍ വിശ്വസിക്കുന്നു. അതാണ് തന്റെ രീതിയെന്ന് ബാലകൃഷ്ണ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button