GeneralLatest NewsMollywoodNEWSSocial Media

മീനാക്ഷി ദിലീപ് ഫോളോ ചെയ്യുന്ന മലയാളത്തിലെ യുവനടൻ ഇതാണ് ?

138K ആരാധകർ ഫോളോ ചെയ്യുന്ന മീനാക്ഷി ഫോളോ ചെയ്യുന്നതിൽ ഒരേയൊരു മലയാള നടൻ മാത്രമേയുള്ളൂ

അഭിനയിക്കാതെ തന്നെ സെലിബ്രിറ്റികളാകുന്നവരാണ് സിനിമാ താരങ്ങളുടെ മക്കൾ. അത്തരത്തിൽ മലയാളത്തിൽ നിരവധി ആരാധകരുള്ള താര പുത്രിയാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ അപൂർവമായി മാത്രമേ മീനാക്ഷി തന്റെ ചിത്രങ്ങൾ പങ്കുവെയ്ക്കാറുള്ളു. എങ്കിലും താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. 138K ആരാധകർ ഫോളോ ചെയ്യുന്ന മീനാക്ഷി ഫോളോ ചെയ്യുന്നതിൽ ഒരേയൊരു മലയാള നടൻ മാത്രമേയുള്ളൂ എന്നതാണ് കൗതുകം.

ആ യുവ നടൻ മറ്റാരുമല്ല, ദുൽഖർ സൽമാൻ ആണ്. മറ്റൊരു നടന്മാരെയും താര പുത്രി ഫോളോ ചെയ്യുന്നില്ല. ആകെ 42 പേരെയാണ് മീനാക്ഷി ഫോളോ ചെയ്യുന്നത്. ഇളയച്ഛനായ അനൂപ് പത്മനാഭൻ ഉൾപ്പെടെ ചില സുഹൃത്തുക്കളും, താരങ്ങളും മാത്രമാണുള്ളത്. നമിത, മാളവിക ജയറാം, അപർണ്ണ ബാലമുരളി, ശ്രിന്ദ, മീര നന്ദൻ, പ്രയാഗ മാർട്ടിൻ, സനുഷ സന്തോഷ് തുടങ്ങിയവരാണ് മീനാക്ഷി ഫോളോ ചെയ്യുന്ന മറ്റു താരങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button