ശേഖർ കമ്മൂല ചിത്രത്തിൽ ധനുഷിന്റെ നായിക പൂജ ഹെഗ്‌ഡെ

തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്

കന്നട സംവിധായകൻ ശേഖര്‍ കമ്മൂലയ്‌ക്കൊപ്പമാണ് ഇനി തന്റെ അടുത്ത ചിത്രം എന്ന് നടൻ ധനുഷ് അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ ധനുഷിന്റെ നായികയായി നടി പൂജ ഹെഗ്‌ഡെ എത്തുന്നു എന്ന വിവരമാണ് പുറത്തു വരുന്നത്. എന്നാൽ ഔദ്യോഗികമായി അറിയിപ്പ് ഒന്നും തന്നെ വന്നിട്ടില്ല.

തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ശ്രീ വെങ്കിടേശ്വര സിനിാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അതേസമയം വിജയ് നായകനാകുന്ന ബീസ്റ്റാണ് പൂജയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. നെൽസൺ ദിലീപ്കുമാറാണ് സംവിധാനം ചെയ്യുന്നത്.

ഹോളിവുഡ് ചിത്രം ദി ഗ്രേ മാനിന്റെ ചിത്രീകരണം കഴിഞ്ഞെത്തിയ ധനുഷ് ഡി43യാണ് അടുത്തതായി ചെയ്യുന്നത്. സെൽവരാഘവൻ ചിത്രം നാനെ വരുവേൻ, ആയിരത്തിൽ ഒരുവൻ 2 തുടങ്ങിയ ചിത്രങ്ങളും ധനുഷിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജഗമേ തന്തിരമാണ് താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Share
Leave a Comment