GeneralLatest NewsMollywoodNEWSSocial Media

‘മലയാളി പൊളിയല്ലേ’: റഷ്യൻ തെരുവുകളിൽ കിടിലൻ ഡാൻസുമായി പ്രിയ വാര്യർ, വീഡിയോ

കേരള സാരിയുടുത്ത് റഷ്യൽ തെരുവുകളിൽ നൃത്തം ചെയ്യുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്

ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ എന്ന ഒറ്റ സിനിമയിലൂടെ തന്നെ പ്രശസ്‌തി നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. അന്യ ഭാഷ ചിത്രങ്ങളിലാണ് താരം കൂടുതലായും അഭിനയിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം റഷ്യയിൽ അവധിയാഘോഷത്തിലാണ് പ്രിയ വാര്യർ. ഇതിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെയ്ക്കാറുമുണ്ട്. അത്തരത്തിൽ പ്രിയ ഇപ്പോൾ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്.

കേരള സാരിയുടുത്ത് റഷ്യൽ തെരുവുകളിൽ നൃത്തം ചെയ്യുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ‘നമ്മ സ്റ്റോറീസ്’ എന്ന ആൽബത്തിൽ നടൻ നീരജ് മാധവ് ആലപിച്ച ഭാ​ഗത്തിനാണ് പ്രിയ ചുവടുകൾ വയ്ക്കുന്നത്.

https://www.instagram.com/reel/CRlWe1DAVvX/?utm_source=ig_embed&ig_rid=59dbcf97-95e8-4b7f-bdce-b2276aa5af80

shortlink

Related Articles

Post Your Comments


Back to top button