GeneralLatest NewsMollywoodNEWS

സഹപാഠികളെ പോലും നസ്രിയ വിവാഹം ക്ഷണിച്ചില്ല, പത്തോ ഇരുപതോ പേരെക്കൂടി വിളിച്ചാല്‍ ലോകം ഇടിഞ്ഞ് വീഴില്ല: ശാന്തിവിള ദിനേശ്

ഫഹദ് ഫാസിലിന്റെ കല്യാണം എന്നെ വിളിച്ചില്ല

മലയാളത്തിന്റെ പ്രിയതാര ദമ്പതിമാരാണ് ഫഹദ് ഫാസിലും നസ്രിയയും. 2014 ഓഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം നടന്നത്. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ വന്‍വിജയത്തിന് പിന്നാലെയായിരുന്നു ഇരുവരും ജീവിതത്തിൽ ഒന്നിച്ചത്. വർഷങ്ങൾക്ക് ശേഷം ഈ വിവാഹത്തിന് തന്നെ ക്ഷണിച്ചില്ലെന്നു തുറന്നു പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.

സഹപാഠികളെ പോലും നസ്രിയ വിവാഹം ക്ഷണിച്ചിരുന്നില്ലെന്നു ശാന്തിവിള ദിനേശ് പറയുന്നു. ‘എന്റെ മകന്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ പഠിക്കുമ്ബോള്‍ അവന്റെ കൂടെ പഠിച്ചിരുന്ന സുഹൃത്തുക്കളാണ് നസ്രിയ നസിമും ശ്രീലക്ഷ്മി ശ്രീകുമാറും. പാച്ചിക്ക (ഫാസില്‍) യുമായി എനിക്ക് നല്ല ബന്ധമാണ്. അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിലടക്കം ഞാന്‍ പങ്കെടുത്തിട്ടുണ്ട്. പക്ഷേ ഫഹദ് ഫാസിലിന്റെ കല്യാണം എന്നെ വിളിച്ചില്ല. ഞാന്‍ അന്വേഷിച്ചപ്പോള്‍ ആരെയൊക്കെ കല്യാണത്തിന് പങ്കെടുപ്പിക്കണമെന്നുള്ള നിര്‍ദ്ദേശം ഫഹദ് തന്നെ കൊടുത്തു എന്ന് അറിഞ്ഞു.’

read also: ആത്മമിത്രങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നില്ല, പക്ഷേ:  നമിതയ്ക്കപ്പമുള്ള ചിത്രവുമായി മീനാക്ഷി

‘വിളിക്കാത്തതില്‍ എനിക്ക് പരിഭവമില്ല. പക്ഷേ എന്റെ മകന്റെ ക്ലാസില്‍ പഠിച്ച കുട്ടിയാണല്ലോ. അതുകൊണ്ട് കൂട്ടുകാരിയുടെ കല്യാണത്തിന് കൂടാന്‍ സഹപാഠികള്‍ക്ക് ആഗ്രഹമുണ്ട്. അവര്‍ വിചാരിച്ചത് ഞാന്‍ സംവിധായകനൊക്കെ ആയത് കൊണ്ട് കല്യാണകുറി കിട്ടുമെന്നാണ്. അവരെന്നെ വിളിച്ച്‌ ഞങ്ങള്‍ മൂന്ന് പേര്‍ക്ക് നസ്രിയയുടെ കല്യാണത്തില്‍ പങ്കെടുക്കണമെന്നുണ്ട്. ഓരോ ലെറ്റര്‍ തരുമോന്ന് ചോദിച്ചു.

ഞാനെങ്ങനെ തരാനാണ്? ഫഹദോ നസ്രിയയോ ഫാസിലോ ആണ് തരേണ്ടതെന്ന് പറഞ്ഞു. എന്നെ പോലും വിളിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ അല്ലാതെ പോകാന്‍ പറ്റുമോ എന്നായി അവര്‍. കല്യാണ കത്ത് ഇല്ലാതെ വിളിക്കാത്ത കല്യാണത്തിന് പോവരുതെന്ന് പറഞ്ഞ് അവരെ ഞാന്‍ നിരുത്സാഹപ്പെടുത്തി. കൂടെ പഠിച്ചവരില്‍ രണ്ടോ മൂന്നോ പേരെയെ നസ്രിയ വിളിച്ചിട്ടുള്ളു. സ്‌കൂള്‍ കഴിഞ്ഞ പാടെ സിനിമയില്‍ തിരക്കായതോടെ ഒന്നിച്ച്‌ പഠിച്ചവരെ ഒക്കെ മറന്നിട്ടുണ്ടാവാം. എന്റെ മകന്‍ ഭരത് ചന്ദ്രനെയും വിളിച്ചിട്ടില്ല. അത് ഞാന്‍ ഇടയ്ക്ക് ആലോചിക്കാറുണ്ട്. എന്ത് കൊണ്ട് നസ്രിയ കൂടെ പഠിച്ച സുഹൃത്തുക്കളെ വിളിക്കാത്തതെന്ന്. പത്തോ ഇരുപതോ പേരെ വിളിച്ചാല്‍ ലോകം ഒന്നും ഇടിഞ്ഞ് വീഴത്തില്ല.’- ശാന്തിവിള ദിനേശ് പറയുന്നു

shortlink

Related Articles

Post Your Comments


Back to top button