GeneralLatest NewsMollywoodNEWSSocial Media

‘സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കിൽ, സൂപ്പർതാരങ്ങളൊക്കെ ഏതു ഗണത്തിലാ പെടുക?’ ഷമ്മി തിലകൻ

നരേന്ദ്രമോദിയുടെ എളിമയെ പ്രശംസിച്ച് കുറിപ്പ് പങ്കുവെച്ച സംവിധായകൻ പ്രിയദർശനെ പരിഹസിച്ച് ഷമ്മി തിലകൻ

മഴയത്ത് സ്വയം കുടപിടിച്ച് പാർലമെന്റിലേക്ക് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എളിമയെ പ്രശംസിച്ച് കുറിപ്പ് പങ്കുവെച്ച സംവിധായകൻ പ്രിയദർശനെ പരിഹസിച്ച് നടൻ ഷമ്മി തിലകൻ. സ്വയം കുട പിടിക്കുന്നതിനെ ലാളിത്യമെന്ന വിളിക്കുകയാണെങ്കിൽ പകലും രാത്രിയും സഹായികളെക്കൊണ്ട് കുട പിടിപ്പിക്കുന്ന സൂപ്പർതാരങ്ങളെ എന്താണ് വിളിക്കേണ്ടതെന്ന് ഷമ്മി തിലകൻ തന്റെ ഫേസ്ബുക്കിലൂടെ ചോദിക്കുന്നു.

‘സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കിൽ, സഹജീവികൾ നോക്കിനിൽക്കേ നട്ടുച്ചക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാരെക്കൊണ്ടത് പിടിപ്പിക്കുന്ന സൂപ്പർതാരങ്ങളൊക്കെ ഏതു ഗണത്തിലാ പെടുക? എന്നാണ് ഷമ്മി തിലകൻ കുറിച്ചത്.

https://www.facebook.com/shammythilakanofficial/posts/364720808356496

നിമിഷ നേരംകൊണ്ട് വൈറലായ കുറിപ്പിന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഷമ്മിയെ അനുകൂലിച്ചും വിമർശിച്ചും കമന്റുകൾ എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button