GeneralLatest NewsMollywoodNEWSSocial Media

കെ ടി എസ് പടന്നയിലിന് ആദരാഞ്ജലി അർപ്പിച്ച് താരങ്ങൾ

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ഇന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ച മഹാ നടനായിരുന്നു അന്തരിച്ച കെ ടി സുബ്രഹ്‍മണ്യൻ എന്ന കെ ടി എസ് പടന്നയില്‍. മലയാളത്തില്‍ ഒരുകാലത്തെ ഒട്ടേറെ ഹിറ്റുകള്‍ ഇന്നും ഓര്‍ത്തിരിക്കാൻ കാരണം കെ ടി എസ് പടന്നയുടെ ആ പൊട്ടിച്ചിരി തന്നെയാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ഇന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇപ്പോഴിതാ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങൾ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചിരിക്കുകയാണ്.

നാടകത്തിലൂടെ ആയിരുന്നു പടന്നയിലിന്‍റെ അഭിനയ ജീവിതത്തിന്‍റെ തുടക്കം. തുടര്‍ന്ന് സിനിമയിലേക്ക് ചേക്കേറിയ പടന്നയില്‍ രണ്ട് പതിറ്റാണ്ടിലേറെ സിനിമാലോകത്ത് സജീവമായിരുന്നു.

ഹാസ്യവേഷങ്ങളിലൂടെയാണ് സിനിമാലോകത്ത് ശ്രദ്ധേയനാകുന്നത്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, ചേട്ടന്‍ ബാവ അനിയന്‍ ബാവ, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം തുടങ്ങിയവ കെടിഎസ് പടന്നയില്‍ അഭിനയിച്ച ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്.

https://www.facebook.com/theManjuWarrier/posts/383542309794940

shortlink

Related Articles

Post Your Comments


Back to top button