CinemaGeneralLatest NewsMollywoodNEWS

കൊച്ചിയാണ് ഇഷ്ട ലൊക്കേഷന്‍, കാരണം പറഞ്ഞു ദുല്‍ഖര്‍ സല്‍മാന്‍

സിനിമ എന്നത് ഒരു ഓഫീസ് ജോബ്‌ പോലെയല്ല

ഒരു സിനിമ വരുമ്പോള്‍ കൊച്ചി ലൊക്കേഷനാക്കി പറയുന്ന സിനിമകളോട് തനിക്ക് പ്രത്യേക മമതയുണ്ടെന്നും അതിന്റെ കാരണം എന്താണെന്നും തുറന്നു പറയുകയാണ് സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാന്‍. വീട്ടില്‍ നിന്ന് പോയി വന്നു സിനിമ ചെയ്യുന്നതിന്റെ ത്രില്‍ ആണ് കൊച്ചിയിലെ ഷൂട്ടിംഗ് അനുഭവമെന്ന് പങ്കുവയ്ക്കുന്ന ദുല്‍ഖര്‍ തനിക്ക് ഏറ്റവും ഇഷ്ടം കൊച്ചികഥാപാത്രങ്ങള്‍ ചെയ്യാനാണെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ തുറന്നു സമ്മതിക്കുന്നു.

ദുല്‍ഖറിന്റെ ഭൂരിഭാഗം സിനിമകളും കൊച്ചി പ്രധാന ലൊക്കേഷനാക്കി ചിത്രീകരിച്ച സിനിമകളാണ്.

‘കൊച്ചിയില്‍ സിനിമ ചിത്രീകരിക്കുമ്പോള്‍ ഒരു പ്രത്യേക സന്തോഷം തോന്നാറുണ്ട്. അതിന്റെ പ്രധാന കാരണം വീട്ടില്‍ നിന്ന് പോയി വരാം എന്നുള്ളതാണ്. സിനിമ എന്നത് ഒരു ഓഫീസ് ജോബ്‌ പോലെയല്ല. പല സ്ഥലങ്ങളില്‍ പലയിടത്ത് തങ്ങേണ്ടി വരുന്ന തൊഴില്‍ മേഖലയാണ്. അങ്ങനെ വരുമ്പോള്‍ കൊച്ചിയില്‍ ഷൂട്ട്‌ വരുമ്പോള്‍ നല്ല സന്തോഷമാണ്. വീട്ടില്‍ നിന്ന് പോയി വന്നു അഭിനയിക്കുന്നതിന്റെ ത്രില്‍ ഒന്ന് വേറെ തന്നെയാണ്. നമുക്ക് എത്ര വലിയ ഹോട്ടലില്‍ റൂം നല്‍കിയാലും വീട്ടില്‍ നിന്ന് പോയി വന്നു സിനിമ ചെയ്യുന്നതിന്റെ ത്രില്‍ കിട്ടില്ല. കൊച്ചികഥാപാത്രങ്ങള്‍ ചെയ്യാനും എനിക്ക് ഇഷ്ടമാണ്’. ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button