CinemaGeneralLatest NewsMollywoodNEWS

എന്‍റെ സിനിമയില്‍ നിനക്ക് നല്ല ഒരു വേഷമുണ്ടെന്ന് ദിലീപേട്ടന്‍ പറഞ്ഞപ്പോള്‍ ധര്‍മജന്‍റെ മറുപടി എന്നെ അത്ഭുതപ്പെടുത്തി

ദിലീപേട്ടന്‍റെ 'പാപ്പി അപ്പച്ചാ' എന്ന സിനിമയിലാണ് അവന് ആദ്യമായി നല്ലൊരു വേഷം ലഭിക്കുന്നത്

മിനി സ്ക്രീനിലെ കോമഡി സ്കിറ്റിലൂടെയും, സ്റ്റേജ് പ്രോഗ്രാമിലൂടെയും പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയിട്ടാണ് ധര്‍മജന്‍ ബൊള്‍ഗാട്ടി എന്ന നടന്‍ സിനിമയിലെത്തുന്നത്. ധര്‍മജന് ‘പാപ്പി അപ്പച്ചാ’ എന്ന സിനിമയിലൂടെ നല്ലൊരു വേഷം നല്‍കിയത് സൂപ്പര്‍ താരം ദിലീപാണ്. മലയാളത്തില്‍ ആദ്യമായി നല്ലൊരു വേഷം ലഭിച്ചപ്പോള്‍ ധര്‍മജന് യാതൊരു എക്സൈറ്റ്മെന്റും ഇല്ലായിരുന്നുവെന്നും   നിനക്ക് എന്റെ പുതിയ സിനിമയില്‍ നല്ലൊരു വേഷമുണ്ടെന്നു ദിലീപ് പറഞ്ഞപ്പോള്‍ ‘ശരി ചേട്ടാ ഞാന്‍ പ്രോഗ്രാമിലാണ് കുറച്ചു കഴിഞ്ഞു വിളിക്കാം’ എന്ന് പറഞ്ഞ ധര്‍മജന്റെ വ്യത്യസ്ത രീതിയെക്കുറിച്ച് തുറന്നു പറയുകയാണ് നടനും സംവിധായകനുമായ കലാഭവന്‍ ഷാജോണ്‍.

‘ധര്‍മജന്‍ എന്റെ നല്ല സുഹൃത്താണ്. സിനിമയില്‍ ധര്‍മജന്‍ ക്ലിക്കായപ്പോഴും കോമഡി നടനെന്ന നിലയില്‍ ശ്രദ്ധ നേടിയപ്പോഴും ഞാന്‍ അത്ഭുതത്തോടെയും ആകാംഷയോടെയും നോക്കി നിന്നിട്ടുണ്ട്. അവനു സിനിമയില്‍ നല്ല ഒരു അവസരം ലഭിച്ചപ്പോള്‍ എനിക്കുണ്ടായ എക്സൈറ്റ്മെന്‍റ് പോലും  ധര്‍മജന് ഉണ്ടായിട്ടില്ല എന്നതാണ് സത്യം . ദിലീപേട്ടന്‍റെ ‘പാപ്പി അപ്പച്ചാ’ എന്ന സിനിമയിലാണ് അവന് ആദ്യമായി നല്ലൊരു വേഷം ലഭിക്കുന്നത്. സിനിമയില്‍ ധര്‍മനു നല്ലൊരു വേഷമുണ്ടെന്നു പറയാന്‍ ദിലീപേട്ടന്‍ വിളിച്ചപ്പോള്‍ ‘ആ ശരി ചേട്ടാ ഞാന്‍ പ്രോഗ്രാമിലാണ് കുറച്ചു കഴിഞ്ഞു വിളിക്കാം’ എന്ന മറുപടിയാണ്‌ അവനില്‍ നിന്ന് ലഭിച്ചത്. അങ്ങനെയൊരു മുതലാണ് ധര്‍മജന്‍. ഞാന്‍ സംവിധാനം ചെയ്ത സിനിമയില്‍ അവനു നല്ല ഒരു വേഷം കൊടുക്കാന്‍ കഴിഞ്ഞതും എനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യങ്ങളില്‍ ഒന്നാണ്’. കലാഭവന്‍ ഷാജോണ്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button