CinemaGeneralLatest NewsNEWS

ബിഗ് ബോസ് സീസൺ 3: ആ മൂന്ന് പേരില്‍ ഒരാള്‍ വിജയി ആകും

ചെന്നൈ : നിരവധി ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. കോവിഡിനെ തുടർന്ന് അടുത്തിടയിലാണ് ബിഗ് ബോസ് സീസൺ 3 അവസാനിപ്പിച്ചത്. ഇപ്പോഴിതാ ബിഗ് ബോസ് സീസൺ 3 ഫൈനൽ റൗണ്ട് ഈ മാസം നടക്കുമെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ചെന്നൈയിൽ തന്നെയുള്ള ബിഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ വേദി തന്നെയാവും ഫൈനലിന് സാക്ഷ്യം വഹിക്കുക. ഷൂട്ട് ചെയ്‌തതിന്റെ പിറ്റേന്ന് പ്രേക്ഷകർക്ക് ടി.വിയിലൂടെ കാണാൻ സാധിക്കും എന്നാണു വിവരം.

ഫൈനൽ റൗണ്ടിൽ എട്ടു പേർ ശേഷിക്കെയായിരുന്നു മത്സരം അവസാനിച്ചത്. എന്നാൽ ഓടിയൻസ് വോട്ടിങ്ങിലൂടെ വിജയിയെ കണ്ടെത്താൻ ബിഗ് ബോസ് തീരുമാനിക്കുകയായിരുന്നു. മണിക്കുട്ടൻ, ഡിംപൽ ബാൽ, അനൂപ് കൃഷ്ണൻ, ഋതുമന്ത്ര, റംസാൻ, സായി വിഷ്ണു, നോബി മാർക്കോസ്, കിടിലം ഫിറോസ് എന്നിവരായിരുന്നു ഷോ അവസാനിക്കുമ്പോഴുള്ള മത്സരാർത്ഥികൾ. ഇവരെ വച്ചാണ് വിജയിയെ കണ്ടെത്താനുള്ള മത്സരം.

നിലവില്‍ 8 പേരാണ് ബിഗ് ബോസ് ഫൈനലില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇവരില്‍ ടോപ്പ് 5 മത്സരാര്‍ഥികളെ ആയിരിക്കും ആദ്യം കണ്ടെത്തുക. അതില്‍ നിന്ന് ടോപ്പ് 3യെ കണ്ടെത്തും. ഇവരില്‍ നിന്നാകും സീസണ്‍ 3യുടെ വിജയിയെ കണ്ടെത്തുക. സീസണ്‍ ഒന്നിലെ പോലെ തന്നെയാകും മൂന്നാം സീസണിലും ഫിനാലെ എവിക്ഷന്‍ നടക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button