CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

സൂര്യ നായകനാകുന്ന ‘ജയ് ഭീം’: നായികയായി മലയാളികളുടെ പ്രിയതാരം

2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് ജയ്​ ഭീം നിര്‍മിക്കുന്നത്

ചെന്നൈ: പ്രേക്ഷകരുടെ പ്രിയതാരമായ തമിഴ് നടൻ സൂര്യയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്​ലുക്ക്​ പോസ്റ്റർ പുറത്ത്​. ‘ജയ് ഭീം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് സൂര്യ അഭിനയിക്കുന്നത്​. സൂര്യയുടെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ റിലീസ്​. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളിയായ രജിഷ വിജയനാണ്​ നായിക​യായി അഭിനയിക്കുന്നത്​.

ധനുഷ്​ നായകനായ കർണ്ണൻ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് രജിഷ തമിഴിൽ അരങ്ങേറിയത്. ചിത്രത്തിൽ സൂര്യ രജീഷ എന്നിവരെക്കൂടാതെ പ്രകാശ് രാജ്​, മലയാളിയായ ലിജോമോള്‍ ജോസ്​ എന്നിവരും പ്രധാന​വേഷങ്ങളിലെത്തും. 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് ജയ്​ ഭീം നിര്‍മിക്കുന്നത്​.

മണികണ്​ഠനാണ് ജയ്​ ഭീമിന്റെ രചന നിർവഹിക്കുന്നത്​. എസ്ആര്‍ കതിർ ഛായാഗ്രഹണവും ഫിലോമിന്‍ രാജ്​ എഡിറ്റിങ്ങും നിർവ്വഹിക്കും​, അന്‍ബറിവ് ആക്ഷന്‍ കൊറിയോഗ്രഫി, പൂര്‍ണ്ണിമ രാമസ്വാമി വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button