CinemaGeneralLatest NewsMollywoodNEWS

ബാഹുബലിയിൽ ശിവകാമി ദേവി ആകുന്നത് വാമിഖ ഗബ്ബി, നയൻതാരയുടെ റോൾ എന്ത്?: പുതിയ വിശേഷങ്ങൾ

ആർ എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. ഗംഭീര വിജയം നേടിയ ചിത്രത്തിന്റെ പ്രീക്വൽ ഒരുക്കുന്നുവെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു. നെറ്റ്ഫ്ലിക്സിലൂടെ എത്തുന്ന സീരിസിന് ‘ബാഹുബലി: ബിഫോർ ദി ബിഗിനിംഗ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൽ ശിവകാമി ദേവിയായി ഗോദ നായിക വാമിഖ ഗബ്ബിയാണ് എത്തുന്നത്. ഇതിനോടൊപ്പം നയൻതാരയും ചിത്രത്തട്ടിലുണ്ടെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

Also Read:മമ്മൂട്ടിക്കും, പ്രിയ ഗില്ലിനുമൊപ്പം ഡാന്‍സ് ചെയ്തില്ലേല്‍ തട്ടിക്കളയുമെന്നായിരുന്നു പ്രിയന്‍റെ കമന്റ്: ശ്രീനിവാസന്‍

സീരീസിൽ ഏത് കഥാപാത്രത്തെയായിരിക്കും താരം അവതരിപ്പിക്കുക എന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. സീരീസിൽ ശിവകാമിയുടെ വേഷത്തിൽ എത്തുന്നത് പഞ്ചാബി താരം വാമിഖ ഗബ്ബിയാണ്. ആനന്ദ് നീലകണ്ഠന്റെ ‘ദി റൈസ് ഓഫ് ശിവകാമിയുടെ’ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് ഒരുക്കുന്നത്. ദേവകട്ടയും പ്രവീണ്‍ സറ്ററും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. 200 കോടി ബജറ്റില്‍ ഒരുങ്ങുന്ന സീരീസ് രാജമൗലിയും പ്രസാദ് ദേവനിനിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കും.

ബാഹുബലി നിര്‍മ്മാതാക്കളും സംവിധായകനുമായ അര്‍ക്ക മീഡിയ വര്‍ക്ക്സും എസ് എസ് രാജമൗലിയും ചേര്‍ന്നാണ് സീരീസ് നിര്‍മ്മിക്കുന്നത്. രാഹുൽ ബോസ്, അതുൽ കുൽക്കർണി എന്നിവരും സീരീസിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മഹിഷ്മതി സാമ്രാജ്യത്തിലേക്കുള്ള ശിവകാമി ദേവിയുടെ പ്രയാണമാണ് സീരിസിന്റെ ഇതിവൃത്തം. ആറ് സീസണുകളായി ഒരുങ്ങുന്ന സീരിസിന്റെ ആദ്യ സീസണില്‍ ഒന്‍പത് എപ്പിസോഡുകളാണ് ഉള്ളത്.

shortlink

Related Articles

Post Your Comments


Back to top button