CinemaGeneralLatest NewsMollywoodNEWS

‘അതെ ഞാൻ അഹങ്കാരിയാണ്, എന്നിലെ ഫെമിനിസ്റ്റ് സ്റ്റാൻഡ് ഒരിക്കലും മാറില്ല’: റിമ കല്ലിങ്കൽ

കൊച്ചി: സിനിമാ മേഖലയിൽ സ്ത്രീകൾ ഉയർന്നു വരണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്ന് റിമ കല്ലിങ്കൽ. സമൂഹത്തിൽ സ്ത്രീക്കും പുരുഷനും ഒരേ സ്ഥാനം ലഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിമറിയണമെന്ന് നടി പറയുന്നു. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നടി സിനിമയോടുള്ള തന്റെ കാഴ്ചപാടുകൾ തുറന്നു പറഞ്ഞത്.

സ്വന്തം നിലപാടുകള്‍കൊണ്ടും തുറന്നുപറച്ചിലുകള്‍ കൊണ്ടും എപ്പോഴും വാർത്തകളിൽ ശ്രദ്ധേയമാകുന്ന റിമയ്ക്ക് വിമർശകരുമുണ്ട്. കൊവിഡും ലോക്ക്ഡൗണുമെല്ലാമായി തിയേറ്ററില്‍ പോയി സിനിമ കാണാന്‍ കഴിയാത്ത അവസ്ഥ വളരെ ശോകമാണെന്ന് നടി പറയുന്നു. ജീവിതത്തിന്റെ അവസാനം വരെയും ഫെമിനിസത്തിലെ തന്റെ നിലപാട് മാറില്ലെന്ന് നൂറ് ശതമാനവും ഉറപ്പാണെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു.

‘സ്ത്രീകളുടെ ഭാഗത്ത് നിന്ന് ചിന്തിക്കുന്ന, രാഷ്ട്രീയം പറയുന്ന സിനിമകൾ ഇപ്പോൾ വരാറുണ്ട്. അതിൽ ഒരുപാട് സന്തോഷമുണ്ട്. ഹീറോയെ സഹായിക്കാൻ വേണ്ടി മാത്രമുള്ള സഹ കഥാപാത്രമായിട്ട് മാത്രമല്ലാതെ സ്ത്രീകൾക്ക് അവരുടെ ജീവിതത്തെയും സിനിമയിലൂടെ കാണാൻ ആഗ്രഹമുണ്ട്. നായികയുടെ മാത്രം യാത്ര, അവരുടെ സ്വപ്‌നങ്ങൾ, അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ എല്ലാം സ്‌ക്രീനിൽ കാണാൻ ആഗ്രഹിക്കുന്ന സ്ത്രീകളുണ്ട്. ഇപ്പോൾ അത് സംഭവിക്കുന്നുണ്ട്.

Also Read:മമ്മൂട്ടിക്കും, പ്രിയ ഗില്ലിനുമൊപ്പം ഡാന്‍സ് ചെയ്തില്ലേല്‍ തട്ടിക്കളയുമെന്നായിരുന്നു പ്രിയന്‍റെ കമന്റ്: ശ്രീനിവാസന്‍

ഇന്ന് സ്വന്തം ജീവിതത്തിൽ തീരുമാനമെടുക്കാൻ കഴിയുന്ന സ്ത്രീകളുണ്ട്. പണ്ട്, വീട്ടിലെ ആളുങ്ങളായിരുന്നു അത് തീരുമാനിച്ചിരുന്നത്. ഇന്ന് വരുമാനമുള്ള സ്ത്രീകളുണ്ട്, അവർക്ക് സ്വന്തമായി ഇഷ്ടത്തിന് സിനിമ കാണാൻ പോകാൻ സാധിക്കുന്നു. ഡബ്ലൂസിസി വന്നതിനു ശേഷമാണ് ഇവിടെ എല്ലാം സംഭവിച്ചത്. മീ ടൂ അടക്കമുള്ള കാര്യങ്ങൾ. സമൂഹത്തിൽ പുരുഷന്മാർക്കുള്ള അതേ സ്വാതന്ത്ര്യവും വ്യക്തിത്വവും അവകാശവും ആണ് നമ്മൾ ആവശ്യപ്പെടുന്നത്. എന്നാൽ, അതിനെ ഒരു ഭീഷണിയുടെ രൂപത്തിൽ പലരും എടുക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. സ്ത്രീകൾ എഴുതി ഉണ്ടാക്കി അവർ തന്നെ സിനിമ ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ വരണം എന്നും ആഗ്രഹിക്കുന്നു. ആ നിലയിലേക്ക് ഇൻഡസ്ട്രി മാറണം. സമൂഹത്തിനോട് എനിക്ക് പറയാനുള്ളത്, പെൺകുട്ടികളിൽ വിശ്വസിക്കുക. അവരുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുക. അവർക്കിഷ്ടമുള്ളതിനോടൊപ്പം നിൽക്കുക.

Also Read:മുഹമ്മദ് മുഹ്‌സിൻ ഇനി റൊമാന്റിക് ആക്ഷൻ ഹീറോ: തിന്മയ്‌ക്കെതിരെ പോരാടാൻ ‘തീ’യുമായി എം എൽ എ

ഞാന്‍ ഒരിക്കലും വിചാരിച്ചില്ല തിയേറ്ററിൽ പോയി സിനിമ കാണുന്നത് എനിക്കിത്രയും മിസ്സ് ചെയ്യുമെന്ന്, ഇതെന്റെ കയ്യീന്ന് പോയി. കൊവിഡിന്റെ രണ്ടാം വേവ് ആയപ്പോഴേക്കും ഞാന്‍ തകര്‍ന്നുപോയി. പി.വി.ആര്‍ന് മുന്നില്‍ പോയി നിന്ന് നോക്കുമ്പോള്‍ സങ്കടം തോന്നും. തിയേറ്ററുകള്‍ തുറക്കാന്‍ കാത്തിരിക്കുകയാണ്. തിയേറ്ററില്‍ പോയി പടം കാണുന്നത് വേറെത്തന്നെ ഒരു അനുഭവമാണ്. തിയേറ്ററില്‍ പോയി പടം കാണുന്നത് വളരെ വ്യത്യസ്തമാണ്. ഡ്രെസ്സ് ചെയ്ത്, വണ്ടിയോടിച്ച് പോയി, ക്യൂ നിന്ന്, പാേപ്‌കോണ്‍ മേടിച്ച്, സീറ്റൊക്കെ പിടിച്ച്, ചില കോമഡി പരസ്യങ്ങളൊക്കെ കണ്ട് പടം കാണുന്നത് വലിയ പേഴ്‌സണല്‍ എക്‌സ്പീരിയന്‍സ് ആണ്. അത് തിരികെ വേണം,’ റിമ പറയുന്നു.

അഭിമുഖത്തിനിടെ ‘റിമ കല്ലിങ്കൽ അഹങ്കാരിയാണോ’ എന്ന അവതാരകന്റെ ചോദ്യത്തിന് ‘ഇത് പൃഥ്വിരാജ് പറഞ്ഞ് എല്ലാവരും കേട്ട ഡയലോഗ് ആണ്. അതെ ഞാൻ അഹങ്കാരി ആണ്. എന്താണ് അഹങ്കാരം? നമുക്ക് നമ്മുടെ വില അറിയാം, നമ്മുടെ കഴിവ് അറിയാം. നമ്മൾ നമ്മളെ തന്നെ വിശ്വസിച്ചാൽ മതി. ആ ഒരു ധൈര്യം ഉണ്ട്’ എന്നായിരുന്നു തമാശ രൂപേണ റിമ പറഞ്ഞത്. ഫെമിനിസത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും താരം തുറന്നു പറയുന്നു. ‘സമത്വം, എല്ലാ കാര്യത്തിലും ഒരേ രീതിയിലുള്ള മുന്നേറ്റമാണ് ഫെമിനിസം. മതം, ക്ലാസ്, വർഗം, സ്റ്റാറ്റസ് ഒന്നും പ്രചോദനമാകാത്ത തീർത്തും സമതയുള്ള ഒരു സമൂഹമാണ് എന്റെ കാഴ്ചപ്പാടില് ഫെമിനിസം’, റിമ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button