CinemaGeneralLatest NewsMollywoodNEWS

ഒരു മതത്തെയും മോശമാക്കിയിട്ടില്ല, മാലിക് സംവിധായകന്റെ ഭാവന മാത്രം: ഇന്ദ്രൻസ്

ബീമാ പള്ളിയുടെ ചരിത്രമല്ല സിനിമ പറയുന്നതെന്നും വെടിവെപ്പ് കാലത്തുണ്ടായ സംഭവങ്ങള്‍ പുറത്ത് പറയാന്‍ കൊള്ളാത്തതാണെന്നും ഇന്ദ്രന്‍സ്

അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കിയ മാലിക് എന്ന ചിത്രം. സിനിമയെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ മാലികിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞെത്തിയിരിക്കുകയാണ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ഇന്ദ്രൻസ്.

ബീമാ പള്ളിയുടെ ചരിത്രമല്ല സിനിമ പറയുന്നതെന്നും വെടിവെപ്പ് കാലത്തുണ്ടായ സംഭവങ്ങള്‍ പുറത്ത് പറയാന്‍ കൊള്ളാത്തതാണെന്നും ഇന്ദ്രന്‍സ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. സിനിമയില്‍ മുസ്‌ലിങ്ങളെ മോശക്കാരാക്കി ചിത്രീകരിച്ചതായി തോന്നിയിട്ടില്ലെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേർത്തു.

ഇന്ദ്രന്‍സിന്റെ വാക്കുകൾ:

‘ബീമാപള്ളിയുടെ ചരിത്രമൊന്നുമല്ല മാലിക്. കൊച്ചിയെന്ന് പറഞ്ഞ് സിനിമ ഇറങ്ങിയാല്‍ അത് കൊച്ചിയുടെ കഥയാകുമോ? ഇത് സിനിമയാണ്. സംവിധായകന്റെ കലയും അദ്ദേഹത്തിന്റെ ഭാവനയുമാണത്. സംഭവങ്ങളില്‍ നിന്ന് പ്രചോദനം സംവിധായകന്‍ ഉള്‍ക്കൊണ്ടിട്ടുണ്ടാകാം. ബീമാ പള്ളിയുടെ ചരിത്രമല്ലിത്. വെടിവെപ്പ് കാലത്തുണ്ടായ സംഭവങ്ങള്‍ പുറത്ത് പറയാന്‍ കൊള്ളാത്തതാണ്. മോശമാണ്. സിനിമ മുസ്‌ലിങ്ങളെ മോശക്കാരാക്കി ചിത്രീകരിച്ചതായി എനിക്ക് തോന്നിയില്ല. സംവിധായകന്റെ തീരുമാനമാണ് സിനിമ. ചരിത്രമെഴുതി വച്ചതാണെന്ന് സംവിധായകന്‍ അവകാശപ്പെടുന്നുമില്ല. മാലിക് എല്ലാ അര്‍ഥത്തിലും സംവിധായകന്റെ ചിത്രമാണ്’, ഇന്ദ്രൻസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button