CinemaGeneralLatest NewsMollywoodNEWSSocial Media

‘ഏറ്റവും ഇഷ്‍ടമുള്ള കാര്യം ചെയ്യുന്നു’: ബ്രോ ഡാഡിയിൽ താനുമുണ്ടെന്ന് കനിഹ

കഴിഞ്ഞ ദിവസം നടി മീനയും സിനിമയുടെ ഷൂട്ടിങ്ങിനായി എത്തുന്ന വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു

ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. സിനിമയുടെ പ്രഖ്യാപനം മുതലേ ഓണ്‍ലൈനില്‍ തരംഗമായിരുന്നു ബ്രോ ഡാഡി. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ താനും ഉണ്ടെന്ന വിവരം പങ്കുവെയ്ക്കുകയാണ് നടി കനിഹ. എനിക്ക് ഏറ്റവും ഇഷ്‍ടമുള്ള കാര്യം ചെയ്യുന്നുവെന്നാണ് സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ച് കനിഹ എഴുതിയിരിക്കുന്നത്. ബ്രോ ഡാഡി എന്ന ഹാഷ് ടാഗോടുകൂടിയാണ് താരം തന്റെ സന്തോഷം പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം നടി മീനയും സിനിമയുടെ ഷൂട്ടിങ്ങിനായി എത്തുന്ന വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. പൃഥ്വിരാജ് ഉൾപ്പടെ നിരവധി താരങ്ങളാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്. കല്യാണി പ്രിയദര്‍ശൻ, മീന, കനിഹ എന്നിവരാണ് മോഹൻലാലിനൊപ്പം മറ്റു പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.

https://www.instagram.com/p/CRsWGTvrCQk/?utm_source=ig_web_copy_link

ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി.

shortlink

Related Articles

Post Your Comments


Back to top button