GeneralLatest NewsMollywoodNEWSSocial Media

എന്റെ സുഹൃത്തുക്കളോടും പരിചയക്കാരോടും അയാൾ ചാറ്റ് ചെയ്യുന്നു: ടെലഗ്രാമിൽ വ്യാജ അക്കൗണ്ട്, മുന്നറിയിപ്പുമായി മാളവിക

ടെലിഗ്രാമില്‍ തനിക്ക് അക്കൗണ്ട് ഇല്ലെന്നും മാളവിക അറിയിച്ചു

ടെലിഗ്രാമില്‍ തന്റെ പേരിൽ വ്യാജ അക്കൗണ്ട് കണ്ടെത്തിയതായി നടി മാളവിക മോഹനൻ. ഏതോ വ്യക്തി വ്യാജ അക്കൗണ്ട് വഴി തന്റെ സുഹൃത്തുക്കളോട് ചാറ്റ് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതായി മാളവിക പറയുന്നു. അത്തരത്തിൽ എന്തേലും സന്ദേശങ്ങൾ വന്നാൽ ശ്രദ്ധിക്കണമെന്നും അത് താനല്ല അയക്കുന്നതെന്നും, ആരും തട്ടിപ്പിൽ വീഴരുതെന്നും മാളവിക പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് മാളവിക ഇക്കാര്യം അറിയിച്ചത്.

‘ആരോ ഒരാള്‍ ടെലിഗ്രാമില്‍ ഞാനാണെന്ന പേരില്‍ സംസാരിക്കുന്നു. എന്റെ സുഹൃത്തുക്കളോടും പരിചയക്കാരോടും അയാള്‍ ചാറ്റ് ചെയ്യുന്നു. നിങ്ങള്‍ക്ക് എന്തെങ്കിലും മെസേജ് ലഭിക്കുകയാണെങ്കില്‍ അത് അവഗണിക്കുക, അല്ലെങ്കില്‍ അറിയിക്കുക’. ടെലിഗ്രാമില്‍ താനില്ലെന്നും മാളവിക മോഹനൻ വ്യക്തമാക്കി.

വിജയ് നായകനായ മാസ്റ്റര്‍ ആണ് മാളവിക മോഹനന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button