East Coast VideosGeneralLatest NewsMollywoodNEWSSocial MediaVideos

സുകുമാരിയ്ക്കൊപ്പം കിടിലൻ ഡാൻസുമായി മമ്മൂട്ടി: വീഡിയോ കാണാം

പ്രേക്ഷകർ ഇതുവരെയും സിനിമയിൽ കാണാത്ത ഡാൻസുമായി മമ്മൂട്ടി

മലയാള സിനിമയുടെ എക്കാലത്തെയും സൂപ്പർ സ്റ്റാറാണ് മമ്മൂട്ടി. അഭിനയത്തിലും സൗന്ദര്യത്തിലും മുൻപന്തിയിൽ നിൽക്കുന്ന താരം നൃത്തത്തിൽ അത്ര പുലി അല്ലെങ്കിലും, തന്റെ സിനിമകളിലുമെല്ലാം അദ്ദേഹം ചുവടുവെയ്ക്കാറുണ്ട്. എന്നാൽ സിനിമയിൽ മാത്രമല്ല പൊതു വേദികളിലും അനായാസം മമ്മൂട്ടി നൃത്തം ചെയ്യാറുണ്ട് എന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

ഏതു വേദിയെയും കയ്യിലെടുക്കാന്‍ കഴിവുള്ള സുകുമാരി അമ്മയ്‌ക്കൊപ്പം സ്റ്റേജില്‍ കടന്നു വന്ന് അടിപൊളി സ്റ്റെപ്പുകള്‍ ഇടുന്ന മമ്മുക്കയുടെ വീഡിയോയാണ് വൈറലാകുന്നത്.

എന്നടീ രാക്കമ്മ… എന്ന് തുടങ്ങുന്ന തമിഴ് ഗാനം മൈക്കെടുത്തു കൊണ്ട് പാടി നൃത്തം ചെയ്യുകയാണ് സുകുമാരിയമ്മ. ചുരിദാര്‍ ധരിച്ച്‌ സുന്ദരിയും സര്‍വോപരി സന്തോഷവതിയുമായി നൃത്തം ചെയ്യുന്നു സുകുമാരിയമ്മ. അതിനിടയിലേക്ക് കണ്ടാല്‍ സീരിയസ് ഭാവമുള്ള കോട്ടും സ്യൂട്ടും അണിഞ്ഞെത്തുകയാണ് മമ്മുക്ക. പിന്നീട് ഇരുവരും കൂടി തകർപ്പൻ ഡാൻസ് ചെയ്യുന്നതാണ് വീഡിയോയിൽ.

shortlink

Related Articles

Post Your Comments


Back to top button