GeneralLatest NewsMollywoodNEWSSocial MediaVideos

സ്‌പെഷ്യൽ ചിക്കൻ പാചകം ചെയ്ത് മോഹൻലാൽ, സൂപ്പർ ആയിട്ടുണ്ടെന്ന് സുചിത്ര: വീഡിയോ

സാധാരണ കുക്കിങ്ങ് വീഡിയോ പോലെ തന്നെ മോഹന്‍ലാല്‍ ചേരുവകളും പാചകം ചെയ്യേണ്ടത് എങ്ങിനെയാണെന്നുമെല്ലാം പ്രേക്ഷകര്‍ക്കായി പറഞ്ഞു തരുന്നുണ്ട്

അഭിനയത്തിൽ മാത്രമല്ല പാചകത്തിലും തന്റെ മികവ് തെളിയിച്ച നടനാണ് മോഹൻലാൽ. ഒഴിവ് സമയങ്ങളിൽ പുതിയ പാചക പരീക്ഷണങ്ങൾ നടത്താൻ മോഹൻലാൽ പലപ്പോഴും സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ പുതിയ പാചക പരീക്ഷണവുമായി എത്തിയിരിക്കുകയാണ് താരം. ഇത്തവണ സ്പെഷ്യൽ ചിക്കൻ ആണ് മോഹൻലാൽ തയ്യാറാക്കുന്നത്.

സാധാരണ കുക്കിങ്ങ് വീഡിയോ പോലെ തന്നെ മോഹന്‍ലാല്‍ ചേരുവകളും പാചകം ചെയ്യേണ്ടത് എങ്ങിനെയാണെന്നുമെല്ലാം പ്രേക്ഷകര്‍ക്കായി പറഞ്ഞു തരുന്നുണ്ട്. വീഡിയോയുടെ അവസാനം ഭാര്യ സുചിത്രയും മോഹന്‍ലാലിന്റെ സുഹൃത്തായ സമീര്‍ ഹംസയുമാണ് ചിക്കന്‍ രുചിച്ച് നോക്കുന്നത്. ഇരുവരും രുചിച്ച് നോക്കി നല്ല അഭിപ്രായവും പറയുന്നുണ്ട്.

ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ പാചക വീഡിയോ പങ്കുവെച്ചത്. നിമിഷ നേരംകൊണ്ടാണ് വീഡിയോ വൈറലായി മാറിയത്. നിരവധി ആളുകളാണ് താരത്തിന്റെ പാചകത്തെ പ്രശംസിച്ചുകൊണ്ട് കമന്റമായെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button