CinemaGeneralLatest NewsNEWSSongsTollywoodVideos

‘ഇഷ്‍ക്’ തെലുങ്ക് റീമേക്ക്, നായിക പ്രിയ വാര്യർ: വീഡിയോ ഗാനം പുറത്തുവിട്ടു

ആനന്ദംമടികേ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്

ഷെയ്ൻ നിഗം നായകനായി എത്തിയ ‘ഇഷ്ക്’ എന്ന സിനിമയുടെ തെലുങ്ക് റീമേക്കാണ് ‘ഇഷ്‌ക് നോട്ട് എ ലൗ സ്‌റ്റോറി’. മലയാളി നടി പ്രിയ വാര്യരാണ് ചിത്രത്തിൽ നായികയായെത്തുന്നത്. സഞ്‍ജ തേജയാണ് ചിത്രത്തിലെ നായകൻ. എസ്.എസ് ദില്‍രാജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ആനന്ദംമടികേ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

സിദ് ശ്രീറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീമണിയാണ് ഗാനരചന നിര്‍വിച്ചിരിക്കുന്നത്.

സാം കെ നായിഡുവാണ് ഛായാഗ്രാഹകൻ. മേഗ സൂപ്പര്‍ ഗുഡ് ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. കൊവിഡ് കാരണമാണ് ചിത്രം വൈകിയത്. ചിത്രം 30ന് ആണ് റിലീസ് ചെയ്യുക. തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുന്നത്.

മലയാളത്തിൽ അനുരാഗ് മോഹൻ സംവിധാനം ചെയ്‍ത ചിത്രമാണ് അതേപേരില്‍ തെലുങ്കിലേക്ക് എത്തുന്നത്. ഷെയ്‍ൻ നിഗം, ആൻ ശീതള്‍ എന്നിവരായിരുന്നു മലയാളത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഷൈന്‍ ടോം ചാക്കോ, ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിച്ചത്. തിയേറ്ററില്‍ പ്രദര്‍ശന വിജയം നേടുന്നതിന് പുറമേ മികച്ച നിരൂപക പ്രശംസ നേടിയ ചിത്രമാണ് ഇഷ്‌ക്.

shortlink

Related Articles

Post Your Comments


Back to top button