GeneralLatest NewsMollywoodNEWS

‘ലോക്ക്ഡൗൺ അവസ്ഥകൾ’: ഇടവേളയ്ക്ക് ശേഷം പുതിയ ഗാനവുമായി വൈക്കം വിജയലക്ഷ്മി

രജനീഷ് ചന്ദ്രന്റെ വരികൾക്ക് പ്രശാന്ത് കർമ്മ ഈണം നൽകിയ ചിത്രത്തിലെ ഈ ഗാനത്തിനെ റൂട്ട് മാപ്പിന്റെ ട്രൈലർ ഇൻവിറ്റേഷൻ സോങ് ആയിട്ടാണ് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്നത്

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ഗാനവുമായി വൈക്കം വിജയലക്ഷ്മി. ലോക്ക്ഡൗണിനെ ആസ്പധമാക്കി സൂരജ് സുകുമാർ നായർ സംവിധാനം ചെയ്ത റൂട്ട്മാപ്പിൽ ‘ലോക്ക്ഡൌൺ അവസ്ഥകൾ’ എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്.

രജനീഷ് ചന്ദ്രന്റെ വരികൾക്ക് പ്രശാന്ത് കർമ്മ ഈണം നൽകിയ ചിത്രത്തിലെ ഈ ഗാനത്തിനെ റൂട്ട് മാപ്പിന്റെ ട്രൈലർ ഇൻവിറ്റേഷൻ സോങ് ആയിട്ടാണ് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്നത്.

മക്ക്ബൂൽ സൽമാൻ, സിൻസീർ, ആനന്ദ് മൻമദൻ, സുനിൽ സുഖധ, സംവിധായകൻ ഡിജോ ജോസ് ആന്റനി, ദീപക് ദിലീപ്, പൂജിത, ഷാജു ശ്രീധർ, ഗോപു കിരൺ തുടങ്ങി വലിയ ഒരു താരനിര റൂട്ട്മാപ്പിലണിനിരക്കുന്നുണ്ട്.

ബി നിലവറയും ഷാർജാപ്പള്ളിയും എന്ന മാസ് മസാല എന്റർടൈനറിന് മുന്നോടിയായി സൂരജും അരുൺ കായംകുളവും ഒന്നിക്കുന്ന ലോക്ക്ഡൌൺ സാഹചര്യത്തിൽ ചെന്നൈയിലും, ചൈനയിലും, തിരുവനന്തപുരത്തും കൊച്ചിയിലുമായി ചിത്രീകരിച്ച ചിത്രത്തിന്റെ അവസാനഘട്ട പണികൾ അസോസിയേറ്റ് കൃഷ്ണകുമാർ ശിവകുമാറിന്റെയും, എഡിറ്റർ കൈലാഷ് എസ് ഭവന്റെയും, അഭിഷേഖിന്റെയും, ശരണിന്റെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

വാർത്ത പ്രചരണം സുനിത സുനിൽ

shortlink

Related Articles

Post Your Comments


Back to top button