GeneralLatest NewsMollywoodMovie GossipsNEWSTV Shows

ബിഗ്ബോസ് 3 : ഗ്രാൻ്റ് ഫിനാലെയ്ക്കൊപ്പം ഓണാഘോഷവും, ചിത്രങ്ങൾ പുറത്ത്

ഫിനാലേയിൽ അവതാരകനായ മോഹൻലാലിനൊപ്പം ജഗദീഷും ആര്യയും ഗായിക കെഎസ് ചിത്രയുമടക്കമുള്ളവർ ഉണ്ടായിരുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 3 ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രധാന ചോദ്യം ടൈറ്റില്‍ വിന്നര്‍ ആരാണ് എന്നതാണ്. ഗ്രാന്റ് ഫിനാലെയുടെ ഷൂട്ടിങ് ഇന്നലെ കഴിഞ്ഞു എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. എന്നാൽ ചാനലോ ഷോയുടെ അണിയറപ്രവർത്തകരോ ഇക്കാര്യം ഇതുവരെ ഔദ്യോഗികപരമായി പുറത്തുവിട്ടിട്ടില്ല.

 

ബിഗ്ബോസ് മലയാളം ഗ്രാൻ്റ് ഫിനാലേ ഷൂട്ടിൽ ബിഗ്ബോസിലെ എല്ലാ സീസണിലെയും പരമാവധി മത്സരാർത്ഥികളെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഫിനാലേയിൽ അവതാരകനായ മോഹൻലാലിനൊപ്പം ജഗദീഷും ആര്യയും ഗായിക കെഎസ് ചിത്രയുമടക്കമുള്ളവർ ഉണ്ടായിരുന്നു.

ഇവരൊന്നിച്ചുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. കൂടാതെ മത്സരാർത്ഥിയായ ഡിംപിൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഫിനാലയ്ക്കായി എത്തിയ നടി ദുർഗ്ഗ കൃഷ്ണ, അനു സിത്താര, നടൻ ജഗതീഷ് കുമാർ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

ഓഗസ്റ്റ് ആദ്യ വാരത്തോടു കൂടി ഫിനാലേയുടെ ടെലികാസ്റ്റ് ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. ഇതുവരെയുള്ള ബിഗ്ബോസ് സീസണിലെ പരമാവധി എല്ലാ മത്സരാർത്ഥികളെയും ചേർത്ത് ഒരു പ്രത്യേക ഓണപ്പരിപാടിയും ഷൂട്ട് ചെയ്തതായും ഓണവില്ല് എന്ന സ്പെഷ്യൽ പരിപാടി തിരുവോണദിനത്തിൽ സംപ്രേഷണമുണ്ടാകുമെന്നും സോഷ്യൽ മീഡിയയിലെ ബിഗ്ബോസ് പ്രേക്ഷകരുടെ കൂട്ടായ്മയിൽ പ്രേക്ഷകരിലൊരാൾ പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button