GeneralLatest NewsMollywoodMovie GossipsNEWSSocial MediaTV Shows

ബിഗ്‌ബോസ് 3 ഗ്രാൻ്റ് ഫിനാലെ: ഒടുവിൽ മണിക്കുട്ടന് കിരീടം?

മണിക്കുട്ടൻ കപ്പ് ഉയർത്തി മുത്തം നൽകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ ബിഗ്ബോസ് മലയാളം സീസൺ 3 ഗ്രാൻ്റ് ഫിനാലേയ്ക്കായി കാത്തിരിക്കുകയായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രേക്ഷകർ ഒന്നടങ്കം ആഗ്രഹിച്ചത് പോലെ മത്സരാർത്ഥിയും നടനുമായ മണിക്കുട്ടൻ തന്നെ വിജയി ആയിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. മണിക്കുട്ടൻ കപ്പ് ഉയർത്തി മുത്തം നൽകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഇതോടെയാണ് വിജയി മണിക്കുട്ടൻ തന്നെ എന്ന് ആരാധകർ ഒന്നടങ്കം പറയുന്നത്. നാലാം സ്ഥാനം റംസാനും അഞ്ചാം സ്ഥാനം അനൂപും ആറാമതായി കിടിലം ഫിറോസും എത്തിയെന്നും റിപ്പോർട്ടിലുണ്ട്. ഏഴാം സ്ഥാനത്ത് ഋതുവും എട്ടാമതായി നോബിയുമെത്തിയതായി റിപ്പോർട്ടിലുണ്ട്.

എന്നാൽ ഷൂട്ട് കഴിഞ്ഞോ എന്ന വിവരങ്ങളൊന്നും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് നടന്നത് ബിഗ്ബോസ് സ്പെഷ്യൽ ഓണപ്പരിപാടിയാണെന്ന തരത്തിൽ റിപ്പോർട്ടുണ്ടായിരുന്നു. അതിനാൽ തന്നെ ഇനി മണിക്കുട്ടൻ്റെ പക്കലുള്ളത് യഥാർത്ഥ ട്രോഫി തന്നെയാണോ എന്ന് തിരിച്ചറിയണമെങ്കിൽ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യേണ്ടതുണ്ട്.

https://www.instagram.com/p/CRt7TxPpSbG/?utm_source=ig_web_copy_link

ഫിനാലേയിൽ അവതാരകനായ മോഹൻലാലിനൊപ്പം ജഗദീഷും ആര്യയും ഗായിക കെഎസ് ചിത്രയുമടക്കമുള്ളവർ ഉണ്ടായിരുന്നു. ഇവരൊന്നിച്ചുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. കൂടാതെ സീസൺ 3 ഫൈനലിസ്റ്റുകളും പുറത്തായ മത്സരാർത്ഥികളും മറ്റു സീസണുകളിലെ മത്സരാർത്ഥികളുമൊക്കെ എത്തിയിരുന്നു. നടിമാരായ സാനിയ ഇയ്യപ്പൻ, ദുർഗ്ഗ കൃഷ്ണൻ എന്നിവരൊക്കെ ഫിനാലേയ്ക്കായി നേരത്തേ തന്നെ കൊച്ചിയിലെത്തിയിരുന്നു. ഓഗസ്റ്റ് ആദ്യവാരം തന്നെ ഫിനാലെ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. എന്നാൽ ഇക്കാര്യം ചാനൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

 

shortlink

Related Articles

Post Your Comments


Back to top button