CinemaGeneralLatest NewsMollywoodNEWS

വിനീത് പ്രണവ് ചിത്രം ‘ഹൃദയം’: ചിത്രീകരണം പൂര്‍ത്തിയായി

തിയറ്ററില്‍ തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന് വിനീത് ശ്രീനിവാസന്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ച വിവരം പങ്കുവെച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. പ്രണവ് മോഹന്‍ലാല്‍, നിര്‍മ്മാതാവ് വൈശാഖ് സുബ്രമണ്യത്തിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സിനിമ പാക്കപ്പ് ആയ കാര്യം വിനീത് അറിയിച്ചത്. തീര്‍ച്ചയായും ഹൃദയം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. അതിനായി പരമാവധി ശ്രമിക്കുമെന്നും വിനീത് പറഞ്ഞു.

‘എന്ത് മനോഹരമായൊരു യാത്രയായിരുന്നു ഇത്. ഈ പ്രതിസന്ധി സമയം കടന്ന് പോകുമെന്നും പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും ഹൃദയം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. അതിനായി ഞങ്ങള്‍ പരമാവധി ശ്രമിക്കുകയും ചെയ്യും. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ വേണം’- വിനീത് ശ്രീനിവാസൻ കുറിച്ചു.

https://www.facebook.com/official.vineethsreenivasan/posts/367459544746518

ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ദര്‍ശന വളരെ സ്വാഭാവികമായാണ് അഭിനയിക്കുന്നത്. ഇത്തരത്തിലുള്ള അഭിനേതാക്കള്‍ക്കൊപ്പം സിനിമ ചെയ്യാന്‍ വളരെ എളുപ്പമാണെന്നും വിനീത് വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button