GeneralIndian CinemaLatest NewsNEWS

കന്നഡ നടി ജയന്തി അന്തരിച്ചു

ആറു ഭാഷകളിലായി 500 ലേറെ സിനിമകളില്‍ ജയന്തി അഭിനയിച്ചിട്ടുണ്ട്

ബംഗലൂരു : കന്നഡ നടി ജയന്തി അന്തരിച്ചു. 76 വയസ്സായിരുന്നു. വാർധ്യക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. പതിനാലാം വയസിൽ സിനിമയിലേക്കെത്തിയ ജയന്തി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ആറു ഭാഷകളിലായി 500 ലേറെ സിനിമകളില്‍ ജയന്തി അഭിനയിച്ചിട്ടുണ്ട്. ഇതില്‍ 300 ലേറെ സിനിമകളില്‍ നായികയായി. 45 സിനിമകളില്‍ രാജ്കുമാറിനൊപ്പം അഭിനയിച്ചു.

അഭിനയ മികവ് പരിഗണിച്ച് അഭിനയ ശാരദ ജയന്തി എന്നാണ് അറിയപ്പെട്ടിരുന്നത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം, കര്‍ണാടകയിലെ മികച്ച നടിക്കുള്ള അവാര്‍ഡ്, ഫിലിം ഭെയര്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button