CinemaGeneralMollywoodNEWS

പുതിയ സിനിമ രാമന്‍റെ ഏദന്‍തോട്ടമാണെന്ന് വികാരി അച്ഛനോട് പറഞ്ഞപ്പോഴുള്ള രസകരമായ സംഭവത്തെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍

ന്നോട് പുതിയ സിനിമ ഏതാണെന്ന് ചോദിച്ചു

കുഞ്ചാക്കോ ബോബന്‍ വളരെ വ്യത്യസ്ത കഥാപാത്രവുമായി എത്തിയ ചിത്രമായിരുന്നു രാമന്റെ ഏദന്‍ തോട്ടം. നടനെന്ന നിലയില്‍ താരത്തിനു കൂടുതല്‍ പുതുമ നല്‍കിയ ഈ വേഷം തിയേറ്ററില്‍ സ്വീകരിക്കപ്പെട്ടിരുന്നു. സിനിമ ബോക്സ് ഒഫീസില്‍ വേണ്ടത്ര വിജയം നേടിയില്ലെങ്കിലും കുഞ്ചാക്കോ ബോബന്റെയും അനു സിത്താരയുടെയും വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വളരെ രസകരമായ ഒരു സംഭവത്തെക്കുറിച്ച് ഒരു ആഭിമുഖ് പരിപാടിയില്‍ പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബന്‍. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത രാമന്റെ ഏദന്‍തോട്ടം 2017-ല്‍ റിലീസ് ചെയ്ത ചിത്രമാണ്.

‘രാമന്‍റെ ഏദന്‍തോട്ടം’ എന്ന സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരുപാട് രസകരമായ കാര്യങ്ങളുണ്ട്. സിനിമയുടെ പേര് തന്നെ പലര്‍ക്കും വിചിത്രമായിരുന്നു. രാമന് എങ്ങനെ ഏദന്‍ തോട്ടം ഉണ്ടാകും എന്ന ചിന്തയായിരുന്നു പലര്‍ക്കും. ഏറ്റവും രസകരമായ കാര്യം ആ സിനിമ ചെയ്യാന്‍ സൈന്‍ ചെയ്തു നില്‍ക്കുന്ന അവസരത്തില്‍ ഞാന്‍ ഒരു ദിവസം വീടിനു അടുത്തുള്ള പള്ളിയില്‍ പോയി. വികാരി അച്ഛന്‍ പുതിയ ആളായിരുന്നു. എന്നോട് പുതിയ സിനിമ ഏതാണെന്ന് ചോദിച്ചു, രാമന്റെ ഏദന്‍ തോട്ടം എന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍റെ മുഖമാകെ മാറി. ആ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അതൊക്കെ രസകരമായ ഓര്‍മ്മകളാണ്’.

shortlink

Related Articles

Post Your Comments


Back to top button