GeneralLatest NewsMollywoodNEWSSocial MediaVideos

പ്രേക്ഷകരെ ഞെട്ടിച്ച പ്രകടനവുമായി മഞ്ജു വാര്യരും ദിവ്യ ഉണ്ണിയും: വൈറൽ വീഡിയോ കാണാം

മഞ്ജുവും ദിവ്യയും വേദിയിൽ ഒന്നിച്ച് ചുവടുവെയ്ക്കുന്ന ഒരു പഴയ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്

മലയാള സിനിമയിലെ മികച്ച നടിമാരാണ് മഞ്ജുവാര്യരും ദിവ്യ ഉണ്ണിയും. ഏറെ സാമ്യങ്ങളുള്ള രണ്ടു നടിമാർ കൂടിയാണ് മഞ്ജുവും ദിവ്യയും. നൃത്തത്തിന്റെ പശ്ചാത്തലത്തിൽ നിന്നുമാണ് രണ്ടുപേരും അഭിനയത്തിലേക്ക് എത്തുന്നത്.

ഒരേ സമയത്ത് നായികമാരായി സിനിമയിൽ അരങ്ങേറ്റം കുറിച്ച മഞ്ജുവും ദിവ്യയും വേദിയിൽ ഒന്നിച്ച് ചുവടുവെയ്ക്കുന്ന ഒരു പഴയ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഈസ്റ്റ് കോസ്റ്റ് സംഘടിപ്പിച്ച കിലുക്കം എന്ന സ്റ്റേജ് ഷോയ്ക്കിടയിലാണ് ഇരുവരും ഗംഭീര നൃത്തം കാഴ്ചവെച്ചത്.

ആരാണ് മികച്ചു നിൽക്കുന്നതെന്ന് പറയാനാവാത്ത രീതിയിലാണ് ഇരുവരുടെയും പ്രകടനം. എന്തായാലും ആരാധകർ വീഡിയോ ഏറ്റെടുത്തതോടെ ഇരുവരുടെയും നൃത്തം വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button