BollywoodCinemaGeneralLatest NewsNEWSTrailersVideos

ഇന്ത്യൻ ആർമി ക്യാപ്റ്റൻ വിക്രം ബത്രയുടെ ജീവിത കഥ: ‘ഷേർഷാ’യുടെ ട്രെയ്‌ലർ റിലീസ് ചെയ്തു

കാർഗിൽ യുദ്ധത്തിൽ വീരോചിതമായ പോരാട്ടം നടത്തിയ വിക്രം ബത്രക്ക് മരണാനന്തരബഹുമതിയായി പരമവീര ചക്രം ലഭിച്ചിരുന്നു

സിദ്ധാർഥ് മൽഹോത്രയെ നായകനാക്കി വിഷ്‍ണു വര്‍ദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഷേർഷാ’. ഇന്ത്യൻ ആര്‍മി ക്യാപ്റ്റനായിരുന്ന വിക്രം ബത്രയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ആമസോൺ പ്രൈമിലൂടെ ഓഗസ്റ്റ് 12നാണ് ചിത്രം റിലീസിനെത്തുന്നത്.

വിക്രം ബത്രയായും അദ്ദേഹത്തിന്റെ ഇരട്ടസഹോദരൻ വിശാലായും സിദ്ധാര്‍ഥ് മല്‍ഹോത്ര അഭിനയിക്കും. സന്ദീപ ശ്രീവാസ്‍തവയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. വിക്രം ബത്രയുടെ കുടുംബവുമായി കൂടിക്കാഴ്‍ച നടത്തിയ ശേഷമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര സിനിമയ്‍ക്കായി തയ്യാറായത്.

കിയാര അദ്വാനി, ശിവ് പണ്ഡിറ്റ്, രാജ് അർജുൻ, പവൻ ചോപ്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. കാർഗിൽ യുദ്ധത്തിൽ വീരോചിതമായ പോരാട്ടം നടത്തിയ വിക്രം ബത്രക്ക് മരണാനന്തരബഹുമതിയായി പരമവീര ചക്രം ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button