CinemaGeneralKollywoodLatest NewsMollywoodNEWSSocial Media

ഇന്ത്യൻ സിനിമയ്ക്ക് ഒരു ബെഞ്ച്മാർക്ക് ഒരുക്കിയതിനും, ഞങ്ങൾക്ക് പ്രചോദനമായതിനും നന്ദി: സിജു വിൽസൺ

‘സാര്‍പട്ടാ പരമ്പരൈ’യുടെ അണിയറപ്രവർത്തകരെ അഭിനന്ദിച്ച് സിജു വിൽസൺ

ആര്യയെ കേന്ദ്ര കഥാപാത്രമാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത് ചിത്രമാണ് ‘സാര്‍പട്ടാ പരമ്പരൈ’. ആമസോൺ പ്രൈമിലൂടെ ജൂലൈ 22നാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നടൻ സിജു വിൽ‌സൺ. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച തന്റെ വർക്ക് ഔട്ട് വീഡിയോയ്‌ക്കൊപ്പമാണ് സിനിമയെ കുറിച്ചുള്ള അഭിപ്രായവും സിജു പങ്കുവെച്ചത്. സര്‍പ്പാട്ട പരമ്പരൈയിൽ നിന്നും ലഭിച്ച പ്രചോദനത്തിനും ഇന്ത്യൻ സിനിമയ്ക്ക് ഒരു ബെഞ്ച്മാർക്ക് ഒരുക്കിയതിനും നന്ദിയുണ്ടെന്നും സിജു കുറിച്ചു.

‘സര്‍പ്പാട്ട പരമ്പരൈയിൽ നിന്നും മണ്ടേ മോട്ടിവേഷൻ. ഞങ്ങൾക്ക് പ്രചോദനം ആയതിനും ഇന്ത്യൻ സിനിമയ്ക്ക് ഒരു ബെഞ്ച്മാർക്ക് ഒരുക്കിയതിനും പാ രഞ്ജിത്ത്, ആര്യ, പശുപതി തുടങ്ങിയവർക്ക് നന്ദി’, സിജു കുറിച്ചു.

നിലവിൽ വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയാണ് സിജു വിൽ‌സന്റെതായി അണിയറയിൽ ഒരുങ്ങുന്നത്. വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലനാണ്.

shortlink

Related Articles

Post Your Comments


Back to top button