CinemaGeneralKollywoodLatest NewsNEWS

ധനുഷിന്റെ നായികയായി മാളവിക: ഡി 43 ഫസ്റ്റ് ലുക്ക് ഉടൻ

കാര്‍ത്തിക് നരേനും ധനുഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്

ധനുഷിനെ നായകനാക്കി കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡി 43 ‘. മാളവിക മോഹനൻ നായികയായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജൂലൈ 27ന് റിലീസ് ചെയ്യുമെന്ന വിവരമാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളായ സത്യ ജ്യോതി ഫിലിംസാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

https://www.facebook.com/SathyaJyothiFilms/videos/206240394764339/?t=11

കാര്‍ത്തിക് നരേനും ധനുഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജി വി പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ധനുഷിന്റെ 43ാമത് ചിത്രമാണിത്. ധനുഷും മാളവികയും ചിത്രത്തിൽ മാധ്യമ പ്രവർത്തകരെയാണ് എത്തുന്നത്. സമൃുതി വെങ്കിട്ട്, സമുതിരകനി എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.

 

shortlink

Related Articles

Post Your Comments


Back to top button