CinemaGeneralLatest NewsMollywoodNEWS

റോഷന്‍ – ദുൽഖർ ചിത്രം ‘സല്യൂട്ട്’: ചിത്രീകരണം പൂർത്തീകരിച്ചു

ചിത്രത്തിന്റെ ഭാഗമായ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും നിര്‍മ്മാതാവായ ദുല്‍ഖര്‍ സല്‍മാനും റോഷന്‍ നന്ദി അറിയിച്ചു

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സല്യൂട്ട്’. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ച വിവരം പങ്കുവെച്ചിരിക്കുകയാണ് റോഷൻ ആൻഡ്രൂസ്. ചിത്രത്തിന്റെ ഭാഗമായ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും നിര്‍മ്മാതാവായ ദുല്‍ഖര്‍ സല്‍മാനും റോഷന്‍ നന്ദി അറിയിച്ചു. സല്യൂട്ട് തനിക്ക് വളരെ പ്രിയപ്പെട്ട ചിത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍ മുഴുനീള പൊലീസ് വേഷത്തില്‍ എത്തുന്ന  ചിത്രമാണിത്. അരവിന്ദ് കരുണാകരന്‍ എന്നാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പേര്. സല്യൂട്ടിന്റെ ടീസറിനും പോസ്റ്ററുകള്‍ക്കുമെല്ലാം വന്‍ വരവേല്‍പ്പാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്.

https://www.facebook.com/RosshanAndrrews/posts/361034832061061

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടിന്റെ ഷൂട്ട് കൊല്ലം, തിരുനനന്തപുരം, കാസര്‍കോട്, ഡല്‍ഹി എന്നിവിടങ്ങളില്‍ വെച്ചാണ് നടന്നത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍, ബിനു പപ്പു, അലന്‍സിയര്‍, വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്‌ജൈയാണ് നിര്‍വ്വഹിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ ഹൗസായ വേഫറെര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. അസ്ലം പുരയില്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീഖര്‍ പ്രസാദാണ്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.

shortlink

Related Articles

Post Your Comments


Back to top button