
ക്രിക്കറ്റ് താരം ഹര്‍ഭജൻ സിംഗിനും നടി ഗീത ബസ്രയ്‍ക്കും ക്രിക്കറ്റ് താരം ഹര്‍ഭജൻ സിംഗിനും അടുത്തിടയിലാണ് ആൺകുഞ്ഞ് ജനിച്ചത്. ഗീത ബസ്രയും ഹര്‍ഭജൻ സിംഗും തന്നെയാണ് മകൻ ജനിച്ച കാര്യം അറിയിച്ചത്. ഇപ്പോഴിതാ കുഞ്ഞിന്റെ പേരും പുറത്തുവിട്ടിരിക്കുകയാണ് താരദമ്പതികൾ.
ജൊവാൻ വീര്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. മൂത്ത മകളുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞ് ജൊവാൻ വീറിന്റെ ചിത്രവും ഇരുവരും പങ്കുവെച്ചിട്ടുണ്ട്. ഹിനായ എന്നാണ് മകളുടെ പേര്. ഒട്ടേറെ പേരാണ് ഗീത ബസ്രയ്‍ക്കും ഹര്‍ഭജൻ സിംഗിനും ആശംസകളുമായി എത്തുന്നത്.
ഞങ്ങള്‍ക്ക് പിടിക്കാൻ ഒരു കുഞ്ഞു കൈ കൂടി, അവന്റെ സ്‍നേഹം ഗംഭീരവും സ്വര്‍ണം പോലെ വിലപ്പെട്ടതുമാണ് എന്നായിരുന്നു കുഞ്ഞ് ജനിച്ചപ്പോള്‍ ഗീത ബസ്ര എഴുതിയത്.
Post Your Comments