GeneralKollywoodLatest NewsNEWS

വിജയ്ക്ക് പ്രവേശന നികുതി അടയ്ക്കണം, പിഴ തൽക്കാലത്തേക്ക് വേണ്ട

സിംഗിള്‍ ബെഞ്ചിന്‍റെ പരാമര്‍ശം തന്നെ ഏറെ വേദനിപ്പിച്ചുവെന്നും ഇത് പിന്‍വലിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ വിജയ് നാരായണ്‍ വഴി വിജയ് അപ്പീല്‍ നല്‍കിയത്

ചെന്നൈ: വിജയ്‍ക്ക് ഒരു ലക്ഷം രൂപ പിഴയിട്ട മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഡിവിഷന്‍ ബെഞ്ചിന്‍റെ താല്‍ക്കാലിക സ്റ്റേ. പ്രവേശന നികുതിയുടെ 80 ശതമാനം ഒരാഴ്ചയ്ക്കുള്ളില്‍ അടയ്ക്കണമെന്നും രണ്ടംഗ ബെഞ്ച് ആവശ്യപ്പെട്ടു. ഇറക്കുമതി ചെയ്‍ത റോള്‍സ് റോയ്‍സ് കാറിന്‍റെ പ്രവേശന നികുതിയിൽ ഇളവ് തേടി വിജയ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് നേരത്തെ സിംഗിൾ ബെഞ്ച് ഒരു ലക്ഷം രൂപ പിഴയിട്ടത്.

സിംഗിള്‍ ബെഞ്ചിന്‍റെ പരാമര്‍ശം തന്നെ ഏറെ വേദനിപ്പിച്ചുവെന്നും ഇത് പിന്‍വലിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ വിജയ് നാരായണ്‍ വഴി വിജയ് അപ്പീല്‍ നല്‍കിയത്. പ്രവേശന നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടതിനെയല്ല തന്‍റെ കക്ഷി ചോദ്യം ചെയ്യുന്നതെന്നും മറിച്ച് കോടതിയുടെ ‘കഠിന’ പരാമര്‍ശങ്ങളാണ് അതിന് വഴിവച്ചതെന്നും അഭിഭാഷകന്‍ വാദിച്ചു.

നികുതി ചുമത്തുന്നതു ചോദ്യം ചെയ്യാൻ എല്ലാ പൗരൻമാർക്കും അവകാശമുണ്ടെന്നും നികുതി വകുപ്പ് നോട്ടിസ് നൽകിയാൽ ഒരാഴ്ചയ്ക്കുള്ളിൽ പ്രവേശന നികുതി അടയ്ക്കാമെന്നും കോടതിയെ വിജയ് നാരായൺ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button