GeneralLatest NewsMollywoodNEWS

വിവാഹമോചന വിവാദങ്ങൾക്ക് മറുപടിയില്ല: വീണ്ടും മിനിസ്ക്രീനില്‍ സജീവമാകാനൊരുങ്ങി മുകേഷ്

മുകേഷിനെ ചിരിപ്പിച്ചാല്‍ ഗോള്‍ഡന്‍ ബസറിലൂടെ ഒരു ലക്ഷം രൂപ ലഭിക്കുമെന്നാണ് പുതിയ പ്രൊമോ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാ വിഷയം നടൻ മുകേഷിന്റെ വിവാഹമോചനമാണ്. നർത്തകിയായ മേതിൽ ദേവിക താരവുമായുള്ള വിവാഹമോചനത്തിനായി വക്കീൽ നോട്ടീസ് അയച്ചു. എന്നാൽ വേർപിരിയുന്നുവെന്ന മേതിൽ ദേവികയുടെ പ്രതികരണത്തോട് ഒന്നും പറയാനില്ലെന്നായിരുന്നു മുകേഷിന്റെ പ്രതികരണം. വിവാഹ മോചനം ആവശ്യപ്പെട്ടുകൊണ്ട് വക്കീൽ നോട്ടീസ് അയച്ചെങ്കിലും മുകേഷ് ഇതുസംബന്ധിച്ച് മറുപടിയൊന്നും നൽകിയില്ലെന്ന് ദേവിക വ്യക്തമാക്കിയിരുന്നു.

read also: അശ്ലീല വീഡിയോ നിർമ്മാണം: രാജ് കുന്ദ്ര ഇനി 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍, ശില്‍പയെ വീണ്ടും ചോദ്യം ചെയ്‌തേക്കും?

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് താരം വീണ്ടും മിനിസ്ക്രീൻ പരിപാടികളിലേക്ക് എത്തുന്നതാണ്. കോടീശ്വരന്‍, ഡീല്‍ ഓര്‍ നോ ഡീല്‍, സെല്‍ മീ ദ ആന്‍സര്‍, ബഡായി ബം​ഗ്ലാവ് തുടങ്ങിയ പരിപാടികളിൽ അവതാരകനായി എത്തിയ മുകേഷ് പുതിയതായി പങ്കെടുക്കുന്നത് മഴവില്‍ മനോരമയിലെ ഒരു ചിരി ഇരുചിരി ബംബര്‍ ചിരി പരിപാടിയിലാണ്. ഈ കോമഡി റിയാലിറ്റി ഷോയുടെ പുതിയ പ്രൊമോ വീഡിയോയില്‍ മുകേഷിന്റെ വരവ് കാണിക്കുന്നത്. ഓണം സ്‌പെഷ്യല്‍ എപ്പിസോഡിലാണ് മുകേഷ് എത്തുന്നത്. ഗോള്‍ഡന്‍ ബസര്‍ എന്ന പുതിയൊരു സംഭവം കൂടി ഈ എപ്പിസോഡ് മുതല്‍ ഷോയില്‍ ഉണ്ടാവും.

മൂന്ന് വിധികര്‍ത്താക്കള്‍ ചിരിച്ചാല്‍ അമ്പതിനായിരം രൂപയുടെ ജാക്ക്‌പോട്ടാണ് മല്‍സരാര്‍ത്ഥികള്‍ക്ക് ഇതുവരെ നല്‍കിയത്‌. എന്നാല്‍ മുകേഷിനെ ചിരിപ്പിച്ചാല്‍ ഗോള്‍ഡന്‍ ബസറിലൂടെ ഒരു ലക്ഷം രൂപ ലഭിക്കുമെന്നാണ് പുതിയ പ്രൊമോയില്‍ കാണിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button