CinemaGeneralKollywoodLatest NewsNEWSSocial MediaTrailersVideos

‘നവരസ’: നെറ്റ്ഫ്ളിക്സ് ചിത്രത്തിൽ മണിക്കുട്ടനും, ട്രെയ്‍ലർ പുറത്ത്

പ്രിയദര്‍ശന്‍ സംവിധാനം ചെയ്‍തിരിക്കുന്ന 'സമ്മര്‍ ഓഫ് 92'വിലാണ് മണിക്കുട്ടന്‍ അഭിനയിച്ചിരിക്കുന്നത്

തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ആന്തോളജി ചിത്രമായ ‘നവരസ’. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ നവരസയുടെ ട്രെയ്‍ലർ പുറത്തു വിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.

നടന്‍ മണിക്കുട്ടന്‍റെ കഥാപാത്രമാണ് മലയാളികളെ സംബന്ധിച്ച് ട്രെയ്‍ലറിലുള്ള സര്‍പ്രൈസ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്‍തിരിക്കുന്ന ‘സമ്മര്‍ ഓഫ് 92’വിലാണ് മണിക്കുട്ടന്‍ അഭിനയിച്ചിരിക്കുന്നത്. നേരത്തെ പുറത്തെത്തിയ ടീസറില്‍ മണിക്കുട്ടന്‍ ഉണ്ടായിരുന്നില്ല.

ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകൾ ഒമ്പത് സംവിധായകർ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത.

തമിഴ് സംവിധായകരായ മണി രത്‌നവും ജയേന്ദ്ര പഞ്ചപകേശനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആഗസ്റ്റ് 6നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, ഗൗതം വാസുദേവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെവി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നിങ്ങനെ ഒന്‍പത് സംവിധായകര്‍ ചേര്‍ന്ന് അവരവരുടെ കാഴ്ച്ചപാടിലൂടെ ഓരോ രസവും കോര്‍ത്തിണക്കുകയാണ് ചെയ്യുന്നത്.

സൂര്യ, പ്രയാഗ മാർട്ടിൻ, അഥർവ, അഞ്ജലി, കിഷോർ, റിത്വിക, ശ്രീറാം, രമേശ് തിലക്, വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെൽവൻ, യോഗി ബാബു, രമ്യ നമ്പീശൻ, നെടുമുടി വേണു, അരവിന്ദ് സ്വാമി, പ്രസന്ന, പൂർണ, സിദ്ധാർത്ഥ്, പാർവതി തിരുവോത്ത്, ഗൗതം മേനോൻ, ബോബി സിംഹ, സനന്ത്, ഡൽഹി ഗണേഷ്, രോഹിണി, അദിതി ബാലൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

 

 

shortlink

Related Articles

Post Your Comments


Back to top button