GeneralLatest NewsMollywoodNEWSSocial Media

എനിക്ക് ഒരു അപകടം സംഭവിച്ചപ്പോൾ, ഒട്ടും പ്രതീഷിക്കാത്ത ഒരു തുകയാണ് അദ്ദേഹം തന്നത്: ദുൽഖറിനെ കുറിച്ച് നിർമൽ പാലാഴി

ഒരു അപകടം ഉണ്ടായപ്പോൾ ദുൽഖർ പണം തന്ന് സഹായിക്കുകയും തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് എന്നും അന്വേഷിക്കുമായിരുന്നുവെന്നും നിർമൽ

ദുൽഖർ സൽമാന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് നടൻ നിർമൽ പാലാഴി പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ദുൽഖറുമായി സലാല മൊബൈൽസ് എന്ന ചിത്രത്തിൽ ഒരു ചെറിയ രംഗത്തിൽ അഭിനയിച്ച പരിചയം മാത്രമേ തനിക്ക് ഉള്ളു. എന്നാൽ തനിക്ക് ഒരു അപകടം ഉണ്ടായപ്പോൾ ദുൽഖർ പണം തന്ന് സഹായിക്കുകയും തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് എന്നും അന്വേഷിക്കുമായിരുന്നുവെന്നും നിർമൽ പറയുന്നു.

നിർമൽ പാലാഴിയുടെ വാക്കുകൾ:

‘സലാല മൊബൈൽസ്’ എന്ന സിനിമയിൽ ഒരു ചെറിയ സീനിൽ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു. പിന്നെ എപ്പോഴെങ്കിലും കണ്ടാൽ ഞാൻ അന്ന് കൂടെ അഭിനയിച്ചിരുന്ന ആൾ എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ എടുത്ത് പിരിഞ്ഞതായിരുന്നു. പക്ഷെ 2014ൽ ആക്സിഡന്റ് പറ്റിയപ്പോ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിൽ ദുൽഖർ വകയായി എത്തിയിരുന്നു. എഴുന്നേറ്റ് ശരിയാവും വരെ എന്റെ ആരോഗ്യ സ്ഥിതി അലക്സ് ഏട്ടൻ വഴിയും നേരിട്ട് വിളിച്ചും അന്വേഷിച്ചു കൊണ്ടിരുന്നു. നന്ദിയും സ്നേഹവും കടപ്പാടും മാത്രം.ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

https://www.facebook.com/actornirmalpalazhi/posts/374238864063639

shortlink

Related Articles

Post Your Comments


Back to top button