GeneralLatest NewsMollywoodNEWSSocial Media

പിറന്നാൾ കേക്ക് മുറിച്ച് ദുൽഖർ, ഫോട്ടോ എടുത്ത് മമ്മൂട്ടി: വൈറലായി ചിത്രം

ദുൽഖർ കേക്ക് മുറിക്കുന്നതും തൊട്ടുപുറകിലായി മമ്മൂട്ടി ക്യാമറ കൊണ്ട് ചിത്രം പകർത്തുന്നതുമാണ് ഫോട്ടോ

മലയാളത്തിന്റെ പ്രിയനടൻ ദുൽഖർ സൽമാന് ഇന്ന് ​ 35-ാം ജന്മദിനമാണ്. നിരവധി താരങ്ങളാണ് ദുൽഖറിന് പിറന്നാൾ ആശംസയുമായി എത്തിയത്. ഇപ്പോഴിതാ ദുൽഖറും മമ്മൂട്ടിയും ഒന്നിച്ചുളള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ദുൽഖർ കേക്ക് മുറിക്കുന്നതും തൊട്ടുപുറകിലായി മമ്മൂട്ടി ക്യാമറ കൊണ്ട് ചിത്രം പകർത്തുന്നതുമാണ് ഫോട്ടോ. നിർമ്മാതാവ് ഷാജി നടേശൻ ഉൾപ്പടെ നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ദുൽഖറിന്റെ ഫാൻസ്‌ പേജുകളിലും ചിത്രം പ്രചരിക്കുന്നുണ്ട്.

https://www.facebook.com/ShajiNadesanOfficial/posts/2100929590049508

അതേസമയം ദുൽഖറിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് തെലുങ്ക് സിനിമയായ പ്രൊഡക്ഷന്‍ നമ്പര്‍ സെവന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിലെ വിവിധ സീനുകള്‍ ചേര്‍ത്തിണക്കിയ വീഡിയോയിലൂടെയാണ് നടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

https://www.instagram.com/p/CR3CTgIDaN2/?utm_source=ig_embed&ig_rid=eb0c2533-a91c-4cdb-9d10-05b7a4ea428c

shortlink

Related Articles

Post Your Comments


Back to top button