CinemaGeneralLatest NewsNEWS

ആളുകളുടെ മുഖത്തെയും മനസ്സിലെയും വെളിച്ചം കെട്ട സമയം: കോവിഡ് ആര്‍ക്കും ഫ്രീ ടൈമല്ലെന്ന് മുരളി ഗോപി

ജയിലിനകത്ത് പിടിച്ചിട്ടിട്ടു കഥ എഴുതാന്‍ സമയം കിട്ടിയല്ലോ എന്ന് ചോദിക്കാന്‍ കഴിയില്ലല്ലോ

കോവിഡ് ടൈം എഴുത്തുകാരനെന്ന നിലയില്‍ തനിക്ക് ഒരു ഫ്രീ ടൈമല്ലെന്ന് തുറന്നു പറയുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ആളുകളുടെ മുഖത്തെയും മനസ്സിലെയും വെളിച്ചം കെട്ട സമയം തന്നെയും ബാധിക്കുമെന്നും ജയിലിനകത്ത് പിടിച്ചിട്ടിട്ട് കഥ എഴുതാന്‍ പറയുന്ന അവസ്ഥയാണ് ഇതെന്നും മുരളി ഗോപി ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു. ‘എമ്പുരാന്‍’ ഉള്‍പ്പെടെ മുരളി ഗോപി എഴുതുന്ന നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

മുരളി ഗോപിയുടെ വാക്കുകള്‍

‘കോവിഡ് ടൈം എഴുത്തുകാര്‍ക്ക് ഒരു ട്രാപ്പും കൂടിയാണ്. കളക്റ്റീവ് കോണ്‍ഷ്യസ്നെസ്സില്‍ നമ്മള്‍ കുറച്ചു ഡള്ളാവുകയും ചെയ്യും. കോവിഡ് എന്ന് പറയുന്നത് ഒരു ഐഡിയല്‍ ഫ്രീ ടൈമല്ല. ഒരുപാട് പേര്‍ എന്നോട് ചോദിക്കാറുണ്ട് കോവിഡിന്റെ സമയത്ത് ഒരുപാട് ടൈം കിട്ടിയല്ലോ എഴുതി കൂടെ എന്ന്?. ആളുകളുടെ മുഖത്തെയും, മനസ്സിലെയും വെളിച്ചം കെട്ട സമയമാണിത്. അത് നമ്മളെയും ബാധിക്കും. ജയിലിനകത്ത് പിടിച്ചിട്ടിട്ടു കഥ എഴുതാന്‍ സമയം കിട്ടിയല്ലോ എന്ന് ചോദിക്കാന്‍ കഴിയില്ലല്ലോ. വേറെ ഓപ്ഷന്‍സ് ഉള്ളപ്പോഴാണ് ഫ്രീഡത്തിനു വാല്യു ഉണ്ടാകുന്നത്. ഇവിടെ ഇപ്പോള്‍ അങ്ങനെയൊരു ഓപ്ഷന്‍സ് ഇല്ല. ‘വീട്ടില്‍ ഇരിക്കൂ പുറത്തിറങ്ങരുത്’ എന്ന് അധികാരത്തോടെ പറയുമ്പോള്‍ നമ്മള്‍ അതിനെക്കുറിച്ച് ആലോചിച്ചോണ്ടാണല്ലോ ഇരിക്കുന്നത്’.

shortlink

Related Articles

Post Your Comments


Back to top button