CinemaGeneralLatest NewsMollywoodNEWSSocial Media

കോൾഡ് കേസിന് പിന്നാലെ പൃഥ്വിരാജിന്‍റെ ‘കുരുതി’യും ഒടിടി റിലീസിന്

ആമസോണ്‍ പ്രൈമിലൂടെ ഓണം റിലീസ് ആയി ഓഗസ്റ്റ് 11 ആണ് ചിത്രം എത്തുക

പൃഥ്വിരാജിനെ നായകനാക്കി മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുരുതി’. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്. ആമസോണ്‍ പ്രൈമിലൂടെ ഓണം റിലീസ് ആയി ഓഗസ്റ്റ് 11 ആണ് ചിത്രം എത്തുക.

നേരത്തെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. മെയ് 13ന് റിലീസ് ചെയ്യുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാംതരംഗത്തില്‍ തിയറ്ററുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ നിര്‍മ്മാതാവ് തീരുമാനം മാറ്റുകയായിരുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പൃഥ്വിരാജ് തന്നെയാണ് നിര്‍മ്മാണം. അനീഷ് പല്യാല്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സംഗീതം ജേക്സ് ബിജോയ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഇര്‍ഷാദ് പരാരി. പൃഥ്വിരാജിനൊപ്പം റോഷന്‍ മാത്യു, മണികണ്ഠന്‍ ആര്‍ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്‍ലെന്‍, ശ്രിണ്ഡ, സാഗര്‍ സൂര്യ, മാമുക്കോയ എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളായി എത്തുന്നു.

https://www.facebook.com/PrithvirajSukumaran/posts/377810237044869

പൃഥ്വിരാജിന്‍റെ രണ്ടാമത്തെ ഡയറക്റ്റ് ഒടിടി റിലീസ് ആണ് കുരുതി. ‘കോള്‍ഡ് കേസ്’ ആണ് ആദ്യം ഒടിടി റിലീസിനെത്തിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button