CinemaGeneralLatest NewsMovie GossipsNEWSTollywood

‘രാധേ ശ്യാം’: പ്രഭാസ് പൂജ ഹെഡ്ജെ ചിത്രം ഒക്ടോബറിൽ റിലീസ് ?

മലയാളത്തിന്റെ പ്രിയതാരം ജയറാമും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ‘രാധേ ശ്യാം’. രാധാ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഡ്ജാണ് നായിക. ഇപ്പോഴിതാ ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്ന വിവരമാണ് പുറത്തുവരുന്നത്. എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഔദ്യോഗിക പ്രഖ്യാപനം ഒന്നും തന്നെ ഉണ്ടായിട്ടില്ല.

അതേസമയം ചിത്രം ഒടിടി റിലീസായി എത്തുമെന്നും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. 400 കോടിക്ക് ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിന് വിറ്റു. ഇതോടെ രാധേ ശ്യാം ഒടിടി വാങ്ങിയ ഏറ്റവും വില കൂടിയ തെലുങ്കു ചിത്രമായി മാറിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ടും ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല.

വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം ജയറാമും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്. ശ്രീകാന്ത് പ്രസാദാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button