BollywoodGeneralLatest NewsNEWSSocial Media

പിങ്ക് ലെഹങ്കയിൽ അതിസുന്ദരിയായി സാറ അലി ഖാൻ: വൈറലായി ചിത്രങ്ങൾ

സാറ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് സാറ അലി ഖാന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാറയുടെ ഫിറ്റ്നസ് ഫ്രീക്കിനും ആരാധകര്‍ ഏറേയാണ്. പലപ്പോഴും സാറ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സാറ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.

സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ലെഹങ്കയിൽ അതിസുന്ദരിയായിരിക്കുകയാണ് സാറ. പിങ്ക് നിറത്തിലുള്ള ചിക്കൻകാരി ലെഹങ്കയാണ് താരം ധരിച്ചിരിക്കുന്നത്. ഹോളോഗ്രാഫിക് സീക്വിൻസുകളാണ് ലെഹങ്കയെ മനോഹരമാക്കുന്നത്. ആക്സസറീസ് ഒഴിവാക്കി സിംപിള്‍ മേക്കപ്പാണ് താരം തെരഞ്ഞെടുത്തത്. നിരവധി പേരാണ് താരത്തിന്റെ മേക്കോവറിനെ പ്രശംസിച്ചുകൊണ്ട് കമന്റമായെത്തിയത്.

https://www.instagram.com/p/CRrBiXDpiNh/?utm_source=ig_embed&ig_rid=10d96bf2-edf8-4476-b5d1-7087519bc106

shortlink

Related Articles

Post Your Comments


Back to top button