GeneralLatest NewsMollywoodNEWSSocial MediaVideos

വിനീതിന്റെ പാട്ടിന് ഗിറ്റാർ വായിച്ച് പ്രണവ് മോഹൻലാൽ: വീഡിയോ

പ്രണവ് മോഹൻലാലുമൊത്തുള്ള ജാമിങ് സെഷന്റെ വീഡിയോയാണ് വിനീത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്

പിതാക്കന്മാരെ പോലെ തന്നെ സിനിമയിൽ മിന്നി തിളങ്ങുന്ന താരങ്ങളാണ് പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും. നിരവധി ചിത്രങ്ങളാണ് മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്നിട്ടുള്ളത്. ഇരുവരെയും പോലെ ഇവരുടെ മക്കളും ഇപ്പോൾ ഒന്നിച്ചിരിക്കുകയാണ്. വിനീത് സംവിധാനം ചെയ്യുന്ന ഹൃദയം എന്ന സിനിമയിൽ പ്രണവ് മോഹൻലാലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അടുത്ത സുഹൃത്തുക്കൾ കൂടിയായ ഇരുവരും തമ്മിലുള്ള ഒരു മനോഹര നിമിഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

പ്രണവ് മോഹൻലാലുമൊത്തുള്ള ജാമിങ് സെഷന്റെ വീഡിയോയാണ് വിനീത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്. റോക്ക് ഓൺ എന്ന സിനിമയിലെ ‘പിച്ച്ലെ സാത് ദിനോം മേം’ എന്ന പാട്ട് പാടുന്ന വീനീത് ശ്രീനിവാസനെയും ഗിറ്റാർ വായിക്കുന്ന പ്രണവിനെയും വീഡിയോയിൽ കാണാം.

https://www.instagram.com/tv/CR1dC88DEZa/?utm_source=ig_embed&ig_rid=cd3c6759-af5f-497d-9718-f83778adf4bc

നിരവധി പേർ വീഡിയോയിൽ കമന്റ് ചെയ്തിട്ടുണ്ട്. ‘ദാസന്റെയും വിജയന്റെയും മക്കൾ,’ എന്നാണ് ഇതിൽ രസകരമായ കമന്റുകളിലൊന്ന്.

അതേസമയം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമായ ‘ഹൃദയത്തിന്റെ’ ഷൂട്ടിങ് കഴിഞ്ഞ ദിവസം പൂർത്തീകരിച്ചിരുന്നു. കല്യാണി പ്രിയദർശനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ‘ഹൃദയം’.

shortlink

Related Articles

Post Your Comments


Back to top button