BollywoodGeneralLatest NewsNEWSSocial Media

കശ്മീരിലെ സ്കൂൾ നിർമ്മാണം : ഒരു കോടി രൂപ സംഭാവന നൽകി അക്ഷയ് കുമാർ

ജൂലൈ 27ന് നടന്ന സ്‌കൂളിന്റെ കല്ലിടല്‍ ചടങ്ങില്‍ അക്ഷയ് കുമാർ വീഡിയോ കോളിലൂടെ പങ്കെടുക്കുകയും ചെയ്തിരുന്നു

കശ്മീരില്‍ സ്‌കൂള്‍ നിര്‍മ്മാണത്തിനായി ബോളിവുഡ് നടൻ അക്ഷയ് കുമാര്‍ ഒരു കോടി രൂപ സംഭാവന നൽകി. ബോഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെ (ബിഎസ്എഫ്) ഔദ്യോഗിക പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 27ന് നടന്ന സ്‌കൂളിന്റെ കല്ലിടല്‍ ചടങ്ങില്‍ താരം വീഡിയോ കോളിലൂടെ പങ്കെടുക്കുകയും ചെയ്തിരുന്നു. വീഡിയോ കോളിന്റെ ചിത്രം സഹിതം പങ്കുവെച്ചുകൊണ്ടാണ് ബിഎസ്എഫ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ജൂണ്‍ 17 ന് അക്ഷയ് കുമാര്‍ ബോഡര്‍ സെക്യൂരിറ്റി ഫോഴ്സിലെ ജവാന്‍മാരെ സന്ദര്‍ശിച്ചതും, ജവാന്‍മാര്‍ക്കൊപ്പം സമയം ചിലവഴിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ചിത്രങ്ങള്‍ താരം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button