CinemaGeneralIndian CinemaLatest NewsNEWS

നിങ്ങളുടെ കാത്തിരിപ്പ് വെറുതെയാകില്ല: ‘കെജിഎഫ് 2 ‘ റിലീസിനെ കുറിച്ച് സഞ്ജയ് ദത്ത്

അധീരയുടെ പുതിയ പോസ്റ്ററുമായി സഞ്ജയ് ദത്ത്

രാജ്യമൊട്ടാകെയുള്ള പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ‘കെജിഎഫ് 2 ‘. ഇപ്പോഴിതാ സിനിമയിലെ വില്ലനായ അധീരയുടെ പുതിയ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്. വില്ലൻ കഥാപാത്രം അവതരിപ്പിക്കുന്ന സഞ്ജയ് ദത്ത് തന്നെയാണ് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

‘നിങ്ങള്‍ എല്ലാവരും റിലീസ് തീയതിക്കായി കാത്തിരിക്കുകയാണെന്ന് അറിയാം. കുറച്ച് കൂടി കാത്തിരിക്കു. കാരണം ആ കാത്തിരിപ്പ് നല്ലതിനായിരിക്കുമെന്നാണ്’ സഞ്ജയ് ദത്ത് പോസ്റ്റര്‍ പങ്കുവെച്ച് പറഞ്ഞത്.

ഇന്നലെ ചിത്രത്തിന്റെ റിലീസ് ഡിസംബറിലായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ വര്‍ഷം ജൂലൈയിലാണ് ചിത്രം ആദ്യം റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തോടെ അത് മാറ്റി വെക്കുകയായിരുന്നു. പിന്നീട് ചിത്രം സെപ്റ്റംബറില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കൊവിഡ് സാഹചര്യം മാറാത്ത സാഹചര്യത്തില്‍ തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതിനാലായിരിക്കാം ചിത്രത്തിന്റെ റിലീസ് ഡിസംബറിലേക്ക് മാറ്റിയത്. എങ്കിലും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

കെജിഎഫ് 2ല്‍ രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.
പ്രശാന്ത് നീലാണ് കന്നട ആക്ഷന്‍ ചിത്രമായ കെജിഎഫിന്റെ സംവിധായകന്‍. ഭുവന്‍ ഗൗഡ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീകാന്താണ്. രവി ബസൂര്‍ സംഗീതം. ഹോമെബിള്‍ ഫിലീംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button