BollywoodGeneralLatest NewsMollywoodNEWSSocial Media

പ്രിയപ്പെട്ട സഞ്ജു ബാബയ്ക്ക് ജന്മദിനാശംസകൾ: മോഹൻലാൽ

ഇരുവരും ഒരുമിച്ചുള്ള ചിത്രവും മോഹൻലാൽ പങ്കുവെച്ചു

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സഞ്ജയ് ദത്ത്. സൂപ്പര്‍താരമായി ആരാധകരുടെ മനസിലിടം നേടി മുന്നേറുമ്പോഴും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു സഞ്ജയ് ദത്തിന്റെ ജീവിതം. പ്രണയങ്ങളും,മയക്കുമരുന്ന് ഉപയോഗവും, ജയില്‍വാസവുമെല്ലാം നിറഞ്ഞ സിനിമയെ വെല്ലുന്ന ജീവിതമാണ് സഞ്ജയ് ദത്തിന്റേത്. സഞ്ജയ് ദത്തിന്റെ ജീവിതം പറയുന്ന സിനിമ തന്നെ ബോളിവുഡിൽ പുറത്തിറക്കിയിട്ടുണ്ട്. രണ്‍ബീര്‍ കപൂര്‍ നായകനായെത്തിയ സഞ്ജു എന്ന ചിതമാണത്. എന്നാൽ സഞ്ജയ് ദത്ത് ഇന്നും വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ തകർത്തഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് അദ്ദേഹത്തിന്റെ 62 -ാം ജന്മദിനമാണ്. നിരവധി താരങ്ങൾ ഉൾപ്പെടെയാണ് സഞ്ജയ്‌ക്ക് ആശംസയുമായെത്തിയത്. ഇപ്പോഴിതാ നടൻ മോഹൻലാലും തന്റെ ഫേസ്ബുക്കിലൂടെ സഞ്ജയ് ദത്തിന് പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ്.

‘ഒരുപാട് സന്തോഷവും ആരോഗ്യവും ഇന്നും എന്നും ഉണ്ടാവട്ടെ സഞ്ജു ബാബാ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. ഇരുവരും ഒരുമിച്ചുള്ള ചിത്രവും മോഹൻലാൽ പങ്കുവെച്ചു.

അതേസമയം സഞ്ജയ് ദത്തിന്റെ പിറന്നാൾ ദിനത്തിൽ ‘കെജിഎഫ് 2’ ലെ താരത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. അധീര എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. സഞ്ജയ് ദത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button