CinemaGeneralMollywoodNEWS

എനിക്ക് ‘മിയ’ എന്ന പേര് നല്‍കിയത് മലയാളത്തിലെ പ്രമുഖ താരമാണ്: പേരിലെ രഹസ്യം വെളിപ്പെടുത്തി മിയ

പേര് സെലക്ട്‌ ചെയ്യുമ്പോള്‍ ഞാന്‍ അവിടെയില്ലായിരുന്നു ബിജു ചേട്ടനാണ് എന്റെ പേരിന്റെ ഉടമയെന്ന് പിന്നെയാണ് ഞാന്‍ അറിയുന്നത്

തന്റെ ഒര്‍ജിനല്‍ നാമം മാറ്റി മിയ എന്ന് തനിക്ക് പേര് നല്‍കിയത് നടന്‍ ബിജു മേനോന്‍ ആണെന്ന് തുറന്നു പറയുകയാണ് നടി മിയ ജോര്‍ജ്ജ്. നിമ്മി ജോര്‍ജ്ജ് എന്ന പേരിനു പകരമാണ് അധികം ആര്‍ക്കും ഇല്ലാത്ത വ്യത്യസ്തമായ നാമം ബിജു മേനോന്‍ തനിക്ക് നല്‍കിയതെന്ന് തന്റെ പേരിന്റെ രഹസ്യം വെളിപ്പെടുത്തി കൊണ്ട് മിയ പറയുന്നു.

നടി മിയ ജോര്‍ജ്ജിന്‍റെ വാക്കുകള്‍

‘നിമ്മി ജോര്‍ജ്ജ് എന്ന എന്റെ ഒര്‍ജിനല്‍ പേര് മാറ്റി മിയ ജോര്‍ജ്ജ് എന്നാക്കിയത് ബിജു ചേട്ടനാണ് (ബിജു മേനോന്‍) ‘ചേട്ടായീസ്’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് സിനിമയ്ക്ക് വേണ്ടി പേര് മാറ്റിയത്. ഒരു ലിസ്റ്റ് പേര് സച്ചിയേട്ടന്‍ തയ്യാറാക്കിയിരുന്നു. അതില്‍ നിന്ന് മിയ എന്ന പേര് കണ്ടെത്തിയത് ബിജു ചേട്ടനാണ്. പേര് സെലക്ട്‌ ചെയ്യുമ്പോള്‍ ഞാന്‍ അവിടെയില്ലായിരുന്നു. ബിജു ചേട്ടനാണ് എന്റെ പേരിന്റെ ഉടമയെന്ന് പിന്നെയാണ് ഞാന്‍ അറിയുന്നത്. എന്നോട് അഭിപ്രായം ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള എന്ത് പേരും ഇട്ടോളൂ, ഞാന്‍ അത് സ്വീകരിക്കാന്‍ എന്നാണ് പറഞ്ഞത്. ‘ചേട്ടായീസ്’ എന്റെ ആദ്യ സിനിമയായിരുന്നു. മിയ എന്ന പേര് വളരെ വ്യത്യസ്തമായതിനാല്‍ ആ സിനിമയിലൂടെ ഞാന്‍ അങ്ങനെ അറിയപ്പെട്ടു’. മിയ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button