BollywoodGeneralLatest NewsNEWSSocial Media

ക്യാൻസറിനെ അതിജീവിച്ച് നഫിസ അലി: വീണ്ടും സിനിമയിലേക്ക് എത്തുന്നു

നഫിസ അലി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്

നടിയും രാഷ്‍ട്രീയ പ്രവര്‍ത്തകയും എന്ന നിലയില്‍ ശ്രദ്ധേയയാണ് നഫിസ അലി. ഇപ്പോഴിതാ ക്യാൻസറിനെ അതിജീവിച്ച നഫിസ അലി അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തുന്നുവെന്ന വിവരമാണ് പുലർത്തു വരുന്നത്. നഫിസ അലി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

കുറെക്കാലങ്ങള്‍ക്ക് ശേഷം ഒരു തിരക്കഥ വായിക്കുന്നു. ഒരു സിനിമയില്‍ അഭിനയിക്കാൻ വേണ്ടി ഞാൻ മുംബൈക്ക് പോകുകയാണ് എന്നും നഫില അലി തന്നെ എഴുതിയിരിക്കുന്നു. ഒട്ടേറെ പേരാണ് നഫീസ അലിക്ക് ആശംസകളുമായി എത്തുന്നത്.

ക്യാൻസര്‍ 2018ല്‍ സ്ഥിരീകരിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് നഫിസ അലി ഒരു സിനിമയില്‍ അഭിനയിക്കുന്നത്.

https://www.instagram.com/p/CR2vxXoJf-D/?utm_source=ig_embed&ig_rid=bfd54d85-6279-48f5-8328-b2c471132d40

ജുനൂണ്‍, ആതങ്ക്, മേജര്‍ സാബ്, യേ സിന്ദഗി ക സഫര്‍ തുടങ്ങിയവയാണ് നഫിസ അലിയുടെ പ്രധാന സിനിമകള്‍. മലയാളത്തിൽ മമ്മൂട്ടിയുടെ അമ്മയായെത്തിയ നടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button