CinemaGeneralLatest NewsMollywoodNEWSSocial Media

‘ഇതുകൊണ്ടാരിക്കും ഛായാഗ്രാഹകർ ആരും എനിക്കൊപ്പം ജോലി ചെയ്യാൻ തയ്യാറാകാത്തത്’: പൃഥ്വിരാജ്

ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്

ഹൈദരാബാദ്: മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. ഹൈദരാബാദില്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഒരു ലൊക്കേഷൻ ചിത്രം പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

ബ്രോ ഡാഡിയുടെ ഛായാഗ്രാഹകനായ അഭിനന്ദ് രാമാനുജന്‍ ക്യാമറയുമായി വളരെ ഉയരത്തിൽ നിൽക്കുന്ന ഒരു ചിത്രമാണ് പൃഥ്വി പങ്കുവെച്ചിരിക്കുന്നത്. ഇതിന് താഴെ ‘ഇത് കൊണ്ടാവാം ക്യാമറാ മാന്‍മാരൊന്നും തനിക്കൊപ്പം ജോലി ചെയ്യാന്‍ തയ്യാറാകാത്തത്’ എന്നാണ് പൃഥ്വി കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CR3xduVMw3i/?utm_source=ig_embed&ig_rid=55f2ae7a-ba6c-44d7-b38c-41fa1a06a290

ഇതിന് പിന്നാലെ താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി പേര്‍ രസകരമായ കമന്റുകള്‍ ചെയ്തിട്ടുണ്ട്.  സുപ്രിയ മേനോനും പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍, കനിഹ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് സംഗീത സംവിധായകന്‍. ആര്‍ട്ട് ഡയറക്ടര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: സിദ്ധു പനക്കല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്ത്-ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഒരു ഫാമലി ഡ്രാമയാണ്.

shortlink

Related Articles

Post Your Comments


Back to top button