CinemaGeneralKollywoodLatest NewsNEWS

രജനിയുടെ ഷൂട്ട് പൂർത്തിയാക്കി, ഇനി ഡബ്ബിങ്ങ്: സ്റ്റുഡിയോയിൽ നിന്ന് രജനികാന്ത്

ചിത്രത്തിന്റെ 90 ശതമാനത്തോളം ചിത്രീകരണം അവസാനിച്ചിട്ടുണ്ട്

ചെന്നൈ : ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ. ഇപ്പോഴിതാ സിനിമയുടെ ഡബ്ബിങ്ങ് ആരംഭിച്ച വിവരമാണ് പുറത്തു വരുന്നത്. ഡബ്ബിങ്ങിനായി രജനികാന്ത് സ്റ്റുഡിയോയിലെത്തി. കൊല്‍ക്കത്തയില്‍ വെച്ച് നടക്കാനിരുന്ന ഷൂട്ട് കൊവിഡ് കാരണം ചെന്നൈയിലാണ് നടന്നത്. കഴിഞ്ഞ ആഴ്ച്ചയോടെ രജനികാന്ത് അദ്ദേഹത്തിന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി. ചിത്രത്തിന്റെ 90 ശതമാനത്തോളം ചിത്രീകരണം അവസാനിച്ചിട്ടുണ്ട്.

അണ്ണാത്തെ ഈ വര്‍ഷം ദീപാവലിക്ക് റിലീസ് ചെയ്യുമെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. ഷൂട്ടിങ്ങ് പൂര്‍ത്തിയായ സ്ഥിതിക്ക് റിസീസ് ദീപാവലിക്ക് തന്നെ പ്രതീക്ഷിക്കാവുന്നതാണ്. സണ്‍ പിക്‌ച്ചേഴ്‌സാണ് അണ്ണാത്തെയുടെ നിര്‍മ്മാതാക്കള്‍. സിരുതൈ ശിവനാണ് സംവിധായകന്‍.

നയന്‍താര, കീര്‍ത്തി സുരേഷ്, മീന, കുശ്ബു, സൂരി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി ഇമാന്‍ സംഗീതമൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സണ്‍ പിക്ചേഴ്സാണ്.

shortlink

Related Articles

Post Your Comments


Back to top button