GeneralLatest NewsMollywoodNEWSSocial MediaVideos

‘കൊടുങ്കാറ്റുകളെ ഞാൻ ഭയപ്പെടുന്നില്ല’: കാൻസറിനോട് പോരാടി ശിവാനി ഭായ്

കാൻസറിനോടുള്ള തന്റെ പോരാട്ടവീര്യം വ്യക്തമാക്കികൊണ്ടുള്ള വീഡിയോയാണ് ശിവാനി പങ്കുവെച്ചിരിക്കുന്നത്

നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടം പിടിച്ച താരമാണ് ശിവാനി ഭായ്. അടുത്തിടയിലാണ് താരം തനിക്ക് കാൻസർ പിടിപെട്ട വിവരം അറിയിച്ചത്. ഇപ്പോഴിതാ തന്റെ രോഗത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ശിവാനി. കാൻസറിനോടുള്ള തന്റെ പോരാട്ടവീര്യം വ്യക്തമാക്കികൊണ്ടുള്ള വീഡിയോയാണ് ശിവാനി പങ്കുവെച്ചിരിക്കുന്നത്.

‘കൊടുങ്കാറ്റുകളെ ഞാൻ ഭയപ്പെടുന്നില്ല, കാരണം എന്‍റെ കപ്പൽ എങ്ങനെ പായിക്കണമെന്ന് ഞാൻ പഠിക്കുകയാണ്. കാൻസർ പോരാട്ടം ആരംഭിച്ചിരിക്കാം, പക്ഷേ ഞാൻ ഇത് പൂർത്തിയാക്കും;’– എന്നാണ് വീഡിയോ പങ്കുവച്ച് ശിവാനി കുറിച്ചിരിക്കുന്നത്.

മോഹൻലാല്‍ ചിത്രം ഗുരുവിൽ ബാലതാരമായാണ് ശിവാനി അഭിനയരം​ഗത്തെത്തുന്നത്. മമ്മൂട്ടിയുടെ സഹോദരിയായി അണ്ണൻ തമ്പിയിൽ വേഷമിട്ടത് ശ്രദ്ധിക്കപ്പെട്ടു. ജയറാമിനൊപ്പം രഹസ്യ പൊലീസ്, യക്ഷിയും ഞാനും, ചൈനാ ടൗൺ പത്തിലധികം മലയാള ചിത്രങ്ങളിലും മൂന്ന് തമിഴ് ചിത്രങ്ങളിലും ശിവാനി അഭിനയിച്ചിട്ടുണ്ട്. യുഎസ്എ ഗ്ലോബൽ സ്പോർട്സ് അക്കാദമിയുടെ ബിസിനസ് ഹെഡാണ് ശിവാനി. ഐപിഎല്‍ താരം പ്രശാന്ത് പരമേശ്വരൻ ആണ് ശിവാനിയുടെ ഭര്‍ത്താവ്.

shortlink

Related Articles

Post Your Comments


Back to top button