പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും കുറിപ്പുമെല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ അഹാന പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. കുഞ്ഞനുജത്തി ഹൻസികയ്ക്ക് ഒപ്പമുള്ള ഒരു പഴയകാല ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ക്ലാസ് ലീഡറും അവളുടെ ബേബി സിസ്റ്ററും എന്നാണ് ചിത്രത്തിന് അഹാന ക്യാപ്ഷൻ നൽകിയിരിക്കുന്നത്. കൈക്കുഞ്ഞായ ഹൻസികയെ ആണ് ചിത്രത്തിൽ കാണാനാവുക.
അഹാന സിനിമകളിലൂടെയാണ് ആരാധകർക്ക് പ്രിയങ്കരി ആയതെങ്കിൽ സഹോദരിമാർ സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരെ സ്വന്തമാക്കിയത്. അഹാനയ്ക്ക് ഒപ്പം ‘ലൂക്ക’ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടായിരുന്നു ഹൻസികയുടെ അരങ്ങേറ്റം. മമ്മൂട്ടി നായകനായ ‘വൺ’ എന്ന ചിത്രത്തിലൂടെ ഇഷാനിയും സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു.
Leave a Comment